ഷിപ്പിങ് മന്ത്രാലയം

വിടിഎസിനും വിടിഎംഎസിനും വേണ്ടിയുള്ള തദ്ദേശീയ സോഫ്റ്റ്‌ വെയർ പരിഹാര വികസനത്തിന്‌ ശ്രീ മൻസുഖ്‌ മാണ്ഡവ്യ തുടക്കം കുറിച്ചു

Posted On: 20 OCT 2020 1:54PM by PIB Thiruvananthpuramവെസൽ ട്രാഫിക്‌ സർവീസസ്‌ ( വിടിഎസ്‌ ), വെസൽ ട്രാഫിക്‌ മോണിട്ടറിങ്ങ്‌ സിസ്‌റ്റംസ്‌  (വിടിഎംഎസ്) എന്നിവയ്‌ക്കായുള്ള തദ്ദേശീയ സോഫ്റ്റ്‌ വെയർ പരിഹാര വികസനത്തിന്‌ കേന്ദ്ര ഷിപ്പിങ്ങ്‌ സഹമന്ത്രി ശ്രീ മൻസുഖ്‌ മാണ്ഡവ്യ ഇന്ന്‌ ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു.

ഇന്ത്യൻ തുറമുഖങ്ങളിലെ ട്രാഫിക് മാനേജ്മെൻിനായി വൻതുകയുടെ വിദേശ  സോഫ്റ്റുവെയറുകളെ ആശ്രയിക്കുന്നതിനുപകരം രാജ്യത്തിന്റെ ആവശ്യമനുസരിച്ച് തദ്ദേശീയമായ വികസനത്തിന് ഊന്നൽ നൽകുമെന്ന്‌ ശ്രീ മാണ്ഡവ്യ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിൽ നിർമിക്കുന്ന വിടിഎസ്‌, വിടിഎംഎസ് സോഫ്‌റ്റ്‌വെയറുകൾ ലോകത്തിനു വേണ്ടി കപ്പൽ ഗതാഗത നിയന്ത്രണ സംവിധാനം നിർമിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ആത്മ നിർഭർ ഭാരത്' ആശയത്തിന് വഴിയൊരുക്കുമെന്ന് ശ്രീ മാണ്ഡവ്യ പറഞ്ഞു.

***(Release ID: 1666162) Visitor Counter : 123