ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ചികിത്സയിലുള്ളവരുടെ കുറഞ്ഞ നിരക്ക് നിലനിര്‍ത്തി ഇന്ത്യ
Posted On:
19 OCT 2020 11:22AM by PIB Thiruvananthpuram
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ദേശീയതലത്തില്‍ രോഗസ്ഥിരീകരണ നിരക്ക് 8 ശതമാനത്തില്‍ താഴെയാണിപ്പോള്‍. തുടര്‍ച്ചയായ നാലാം ദിവസമാണ് ഈ സ്ഥിതി തുടരുന്നത്. സ്ഥിരീകരണ നിരക്ക് ഇപ്പോള്‍ 7.94% ആണ്. ഇത് തുടര്‍ച്ചയായി കുറയുകയാണ്. രാജ്യത്തെ ആകെ പരിശോധനകള്‍ ഇന്ന് 9.5 കോടി കടന്നു.

രോഗസ്ഥിരീകരണ നിരക്ക് കുറയുന്നത് രോഗവ്യാപനനിരക്ക് കുറയുന്നുവെന്നാണ് വ്യക്തമാക്കുന്നത്. രോഗം നേരത്തെ തിരിച്ചറിയുന്നതും ഫലപ്രദമായ ചികിത്സയും മരണനിരക്കും കുറിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മൂന്നാം വാരത്തില്‍ ശരാശരി പ്രതിദിന സ്ഥിരീകരണനിരക്ക് 6.13% ആണ്. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ പിന്തുടരുന്ന ടെസ്റ്റ്, ട്രാക്ക്, ട്രേസ്, ട്രീറ്റ്, ടെക്‌നോളജി നയത്തിന്റെ ഫലമാണിത്.

ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. ഒന്നര മാസത്തിനുശേഷം തുടര്‍ച്ചയായി മൂന്നാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 8 ലക്ഷത്തിന് താഴെയായി.
രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് 7,72,055 പേരാണ്.
നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്ത് ആകെ രോഗബാധിതരായവരുടെ 10.23% മാത്രമാണ്.
രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 66 ലക്ഷത്തിലേറെപ്പേരാണ് (66,63,608). കഴിഞ്ഞ 24 മണിക്കൂറിനിടെ 66,399 പേര്‍ സുഖം പ്രാപിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചത് 55,722 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 88.26 ശതമാനമായി ഉയര്‍ന്നു.
പുതുതായി രോഗമുക്തരായവരില്‍ 79% മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഒഡിഷ, ഛത്തീസ്ഗഢ് എന്നീ 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ മാത്രം 11,000 ത്തിലധികം പേര്‍ രോഗമുക്തരായി. കേരളത്തിലും കര്‍ണാടകയിലും 8,000ത്തിലധികം പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 81% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. 9,000 ത്തിലധികം കേസുകളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. കേരളവും കര്‍ണാടകയും 7,000 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 579 പേരാണ് മരിച്ചത്. 90 ദിവസത്തിനുശേഷം, പ്രതിദിന മരണനിരക്ക് 600 ല്‍ താഴെയായി.
ഇതില്‍ 83 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 25 ശതമാനത്തിലധികം മഹാരാഷ്ട്രയിലാണ് (150 മരണം).

****
(Release ID: 1665872)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada