പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും മൂലമുണ്ടായിട്ടുള്ള സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി

Posted On: 16 OCT 2020 8:55PM by PIB Thiruvananthpuram

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവുമൂലമുണ്ടായിട്ടുള്ള സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ആശയവിനിമയം നടത്തി.

''മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേജിയുമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവുമൂലമുണ്ടായിട്ടുള്ള സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. ഇതില്‍ ബാധിക്കപ്പെട്ട സഹോദരി സഹോദരന്മാരോടൊപ്പമാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ആവര്‍ത്തിച്ച് ഉറപ്പുനല്‍കി'' പ്രധാനമന്ത്രി പറഞ്ഞു.

 

***



(Release ID: 1665472) Visitor Counter : 147