വിദ്യാഭ്യാസ മന്ത്രാലയം

ആസിയാൻ പിഎച്ച്ഡി ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് അഭിസംബോധന ചെയ്തു

Posted On: 16 OCT 2020 2:30PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് ഇന്ന് ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ വിർച്വലായി അഭിസംബോധന ചെയ്തു. ഇന്ത്യാ ഗവൺമെന്റിന്റെ ധനസഹായത്തോടെ ഐഐടികൾ നടപ്പാക്കുന്ന ആസിയാൻ പിഎച്ച്ഡി ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് (എപിഎഫ്‌പി) തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു.  കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ വിശിഷ്ടാതിഥിയായിരുന്നു. ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, ഐ.ഐ.ടി.കളിലെ ഡയറക്ടർമാർ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇന്ത്യയും ആസിയാൻ അംഗരാജ്യങ്ങളും തമ്മിലുള്ള അക്കാദമിക്, ഗവേഷണ ബന്ധങ്ങൾ ഇരുപക്ഷത്തിനും പ്രയോജനപ്രദമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ക്കാരികം, വാണിജ്യം, ഗതാഗതം എന്നീ മേഖലകളിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസിയാൻ പിഎച്ച്ഡി ഫെലോഷിപ്പ് പ്രോഗ്രാമിലൂടെ സാധ്യമാകുന്ന സാങ്കേതികവിദ്യയിലും ഗവേഷണത്തിലും ഉള്ള സഹകരണം ഇന്ത്യയിലെയും ആസിയാൻ അംഗരാജ്യങ്ങളിലെയും വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർക്ക് മുന്നിൽ പുതിയ വാതായനങ്ങൾ തുറക്കുമെന്നും അവരുടെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ലോകമെമ്പാടുമുള്ള മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

****

 



(Release ID: 1665193) Visitor Counter : 114