ഷിപ്പിങ് മന്ത്രാലയം

ഇന്ത്യയില്‍നിന്ന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തേക്ക് ചരക്കുനീക്കത്തിനുള്ള നിരക്കുകളിലെ ഇളവ് ഒരു കൊല്ലത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചു

Posted On: 16 OCT 2020 3:32PM by PIB Thiruvananthpuram

ഇന്ത്യയില്‍നിന്ന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തേക്ക്  ചരക്കുനീക്കത്തിനുള്ള നിരക്കുകളിലെ 40% ഇളവ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.


ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്, ദീനദയാല്‍ തുറമുഖങ്ങളില്‍ നിന്ന് ഇറാനിലെ ചാബഹാറിലെ ഷാഹിദ് ബഹേഷ്തി തുറമുഖത്തേയ്ക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനാണ് 40% ഇളവ് ലഭിക്കുക.


ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡുമായി സഹകരിച്ച് ഈ തുറമുഖങ്ങള്‍ അംഗീകൃത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (എസ്.ഒ.പി) ആവിഷ്‌കരിക്കും. ഈ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുകയാണ് ഇളവ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.


***(Release ID: 1665189) Visitor Counter : 89