പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വമിത്വാ പദ്ധതിക്ക് കീഴില്‍ സ്വത്തുകാര്‍ഡുകളുടെ ഭൗതിക വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി ചെയ്ത അഭിസംബോധനയുടെ മലയാളം പരിഭാഷ

Posted On: 11 OCT 2020 5:46PM by PIB Thiruvananthpuram

തങ്ങളുടെ വീടിന്റെ സ്വമിത്വാ ലെറ്ററുകളോ അല്ലെങ്കില്‍ സ്വത്തുകാര്‍ഡുകളോ ഇന്ന് ലഭിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്ത ഒരു ലക്ഷം ആളുകളെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ഒത്തു കൂടിയിരുന്ന്, വൈകുന്നേരം ഭക്ഷണം കഴിയ്ക്കുമ്പോള്‍  മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ സന്തോഷത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളോട് ''നോക്കൂ ഇതാണ് നിങ്ങളുടെ സ്വത്ത്, നിങ്ങള്‍ക്ക് അനന്തരാവകാശമായി ലഭിക്കാന്‍ പോകുന്നതാണിത്'' എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അന്തരാവശകാശമായി ലഭിച്ചതിന് ഞങ്ങള്‍ക്ക് രേഖകള്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ ഇന്ന് രേഖകള്‍ ലഭിച്ചശേഷം ഞങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ടവരായി തോന്നുന്നു. പുതിയ സ്വപ്‌നങ്ങള്‍ നെയ്യുകയും കുട്ടികളുമായി പുതിയ സ്വപ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഈ സായാഹ്‌നം നിങ്ങള്‍ക്ക് വളരെയധികം സന്തോഷമുള്ളതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഇന്ന് ലഭിച്ച അവകാശത്തിന് നിങ്ങളെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു.

ഈ അവകാശം ചില കാര്യങ്ങളില്‍ ഒരു നിയമപരമായ രേഖ കൂടിയാണ്. നിങ്ങളുടെ വീട് നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ താമസിക്കുന്നു. നിങ്ങളുടെ വീടില്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കും. ഗവണ്‍മെന്റിനോ അയല്‍പക്കകാര്‍ക്കോ അതില്‍ ഇടപെടാനാവില്ല. ഈ പദ്ധതി നമ്മുടെ ഗ്രാമങ്ങളില്‍ ചരിത്രപരമായ ഒരു മാറ്റം കൊണ്ടുവരാന്‍ പോകുകയാണ്. നമ്മളെല്ലാം അതിന് സാക്ഷ്യംവഹിക്കുന്നു.
 

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ നരേന്ദ്ര സിംഗ് തോമര്‍ജി, ഹരിയാനയിലെ മുഖ്യമന്ത്രി ശ്രീ മനോഹര്‍ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാലാജി, ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്ത് ജി, ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്ജി, മദ്ധ്യപ്രദേശിലെ മുഖ്യമന്ത്രി ശ്രീ ശിവരാജ് ചൗഹാന്‍ ജി, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സ്വമിത്വാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എല്ലാം ഈ ഈ പരിപാടിയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 1.25 കോടിയിലധികം ആളുകള്‍ രജിസ്‌ട്രേഷന്‍ നടത്തുകയും നമ്മോടൊപ്പം ഈ പരിപാടിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും നരേന്ദ്രസിംഗ് ജി പറഞ്ഞിരുന്നു. ഇത്രയധികം ഗ്രാമീണര്‍ ഈ വെര്‍ച്ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നുവെന്നത് സ്വമിത്വാ പദ്ധതി എത്രത്തോളം ആകര്‍ഷകമാണെന്നതിന്റെ തെളിവാണ്, ഇത് എത്രത്തോളം ശക്തവും പ്രധാനപ്പെട്ടതുമാണെന്നതുമാണ് ഇത് വ്യക്തമാക്കുന്നത്!
 

ഇന്ന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ദിശയിലേക്ക് രാജ്യം ഒരു സുപ്രധാനമായ ചുവട് വച്ചിരിക്കുകയാണ്. ഗ്രാമങ്ങളിലുള്ള നമ്മുടെ സഹോദരി സഹോദരന്മാരെ സ്വാശ്രയത്വമുള്ളവരാക്കുന്നതില്‍ ഈ സ്വമിത്വ പദ്ധതി വലിയൊരു സഹായമാകാന്‍ പോകുകയാണ്. ഇന്ന് ഹരിയാന, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളുടെ നിയമപരമായ രേഖകള്‍ കൈമാറിക്കഴിഞ്ഞു. അടുത്ത മൂന്നുനാലു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേയും എല്ലാ കുടുംബങ്ങള്‍ക്കും ഇത്തരത്തിലുള്ള സ്വത്തുകാര്‍ഡുകള്‍ നല്‍കുന്നതിനുള്ള ഒരു പരിശ്രമമായിരിക്കും നടത്തുക.
 

സുഹൃത്തുക്കളെ, ഇത്തരത്തിലെ മഹത്തരമായ ഒരു ജോലി ഇന്ന് ഏറ്റെടുത്തുവെന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഈ ദിവസം വളരെ സവിശേഷമായതാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ മഹത്തായ സവിശേഷതയുള്ള ദിവസമാണ് ഇന്ന്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ മഹാന്മാരായ രണ്ടു പുത്രന്മാരുടെ ജന്മവാര്‍ഷികമാണ്- ഒരാള്‍ ഭാരത്‌രത്‌ന ലോകനായക് ജയപ്രകാശ് നാരായണനും മറ്റേത് ഭാരത്‌രത്‌ന നാനാജി ദേശ്മുഖുമാണ്. മഹാത്മക്കാളയ ഈ രണ്ടുപേരുടെ ജന്മദിനം ഒരേ ദിവസം വരുന്നുവെന്നത് മാത്രമല്ല, ഈ രണ്ടു മഹദ്‌വ്യക്തിത്വങ്ങളും രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടം, സത്യസന്ധതയ്ക്ക് വേണ്ട പ്രവര്‍ത്തനം, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം, ഗ്രാമങ്ങളുടെ ക്ഷേമം എന്ന ഒരേ ആശയങ്ങളാണ് പങ്കുവച്ചിരുന്നതും. രണ്ടുപേര്‍ക്കും ഒരേ ആശയങ്ങളാണുണ്ടായിരുന്നത്, രണ്ടുപേരുടെയും പരിശ്രമങ്ങളും ഒരേപോലെയുമായിരുന്നു.

സമ്പൂര്‍ണ്ണ വിപ്ലവത്തിനാണ് ജയപ്രകാശ് ബാബു ആഹ്വാനംചെയ്തത്. ബിഹാറിന്റെ ഭൂമിയില്‍ നിന്നും ബഹിര്‍ഗമിച്ച ആ ശബ്ദവും ജയപ്രകാശ് ജി കണ്ട സ്വപ്‌നങ്ങളുമായിരുന്നു നാനാജിയുടെ പ്രചോദനത്തിന്റെ സ്രോതസ്. ഇപ്പോള്‍ ആ അതിശയകരമായ ആകസ്മികത നോക്കുക! ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയൂം ശബ്ദം ഉയര്‍ത്തിയ ജയപ്രകാശ് ബാബുവിന്റെയും നാനാജിയുടെയും വീക്ഷണം പങ്കുവച്ചിരിക്കുന്നു.

ഡോ: കലാം നാനാജി ദേശ്മുഖിനെ ചിത്രകൂടത്തില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്, അന്ന് നാനാജി അദ്ദേഹത്തോട് പറഞ്ഞു ഈ പ്രദേശത്തിന് ചുറ്റുപാടുമുള്ള ഒരു ഡസന്‍ ഗ്രാമങ്ങള്‍ വ്യവഹാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമാണെന്ന് അതായത് അവിടെ ആര്‍ക്കും എതിരെ ഒരു പ്രഥമവിവര റിപ്പോര്‍ട്ടുപോലുമില്ല. ഗ്രാമങ്ങളിലെ ജനങ്ങളെ തര്‍ക്കങ്ങളിലേക്ക് കുടുക്കിയാല്‍ അവര്‍ക്ക് സ്വയം വികസിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, സമൂഹത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാനുമാവില്ലെന്ന് നാനാജി പറയാറുണ്ടായിരുന്നു. നമ്മുടെ ഗ്രാമങ്ങളിലെ വിവിധ തരത്തിലുള്ള വ്യവഹാരങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി സ്വാമിത്വാ പദ്ധതി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 

സുഹൃത്തുക്കളെ,

ഭൂമിയുടെയും വീടുകളുടെയും ഉടമസ്ഥാവകാശം രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാനമായ പങ്കു വഹിക്കുമെന്നതിന് ലോകത്തിലങ്ങോളമിങ്ങോളമുള്ള നിരവധി വിദഗ്ധര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. വസ്തുവിന്റെ രേഖകളുണ്ടാകുമ്പോള്‍, ജനങ്ങള്‍ക്ക് തങ്ങളുടെ സ്വത്തിന്റെ അവകാശം ലഭിക്കുമ്പോള്‍ ആ സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടും; പൗരന്മാരുടെ ജീവിതവും സംരക്ഷിക്കപ്പെടുകയും പൗരന്മാരുടെ ആത്മവിശ്വാസം പലമടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യും. എപ്പോഴാണോ സ്വത്തിന് രേഖകകള്‍ ഉണ്ടാകുന്നത്, അവിടെ നിക്ഷേപത്തിന്, പുതിയ സംരംഭങ്ങള്‍ക്ക്, പുതിയ സാമ്പത്തിക ആസൂത്രണത്തിന് ഒക്കെ നിരവധി അവസരങ്ങളുണ്ടാകും.

സ്വത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ സുഗമമായി ലഭിക്കും; തൊഴിലിനും സ്വയം തൊഴിലിനുമുള്ള പുതിയ വഴികളും സൃഷ്ടിക്കപ്പെടും. എന്നാല്‍ ലോകത്തെ ജനസംഖ്യയില്‍ മൂന്നിലൊന്നിന് മാത്രമേ ഇന്ന് അവരുടെ സ്വത്തുസംബന്ധിച്ച് നിയമപരമായ രേഖകള്‍ കൈവശമുള്ളു എന്നതാണ് പ്രശ്‌നം. ലോകത്ത് അങ്ങോളമിങ്ങോളമുള്ള ജനങ്ങളുടെ മൂന്നില്‍ രണ്ടിനും ഇതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയെപ്പോലൊരു വികസ്വര രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വസ്തു സംബന്ധിച്ച കൃത്യമായ രേഖകകള്‍ ഉണ്ടാകുകയെന്നത് വളരെ പ്രധാനമാണ്. പ്രായാധിക്യമുള്ളവര്‍, സാക്ഷരരല്ലാത്തവര്‍, വളരെ ബുദ്ധിമുട്ടേറിയ ജീവിതം നയിക്കുന്നവര്‍ എല്ലാം ഇനി ആത്മവിശ്വാസത്തോടെ പുതിയ ജീവിതം ആരംഭിക്കാന്‍ പോകുകയാണ്.
 

സ്വമിത്വാ പദ്ധതിയും അതിന്റെ കീഴില്‍ ലഭിക്കുന്ന സ്വത്തുകാര്‍ഡും ചൂഷണംചെയ്യപ്പെടുന്നവരും ദരിദ്രരുമായ ഗ്രാമീണര്‍ക്ക് ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഒരു വലിയ കാലടിയാണ്. ഒരു തര്‍ക്കവുമില്ലാതെ സ്വത്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഗ്രാമീണരെ ഈ വസ്തുക്കാര്‍ഡ് സഹായിക്കും. വസ്തുക്കാര്‍ഡ് ലഭിച്ചുകഴിഞ്ഞാല്‍ തങ്ങളുടെ വീടുകള്‍ പിടിച്ചെടുക്കുമോയെന്ന ഭയത്തില്‍ നിന്ന് ഗ്രാമീണര്‍ മോചിതരാകും. വ്യാജകടലാസുമായി വന്ന്  തങ്ങളുടെ അവകാശം ചിലര്‍ കാണിക്കുന്നതുമൊക്കെ ഇതോടെ അവസാനിക്കും. സ്വത്തുകാര്‍ഡുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വളരെ സുഗമമായി ബാങ്കുകളില്‍ നിന്ന് ഗ്രാമീണ ഭവനങ്ങളിന്മേല്‍ വായ്പയും ലഭിക്കും.
 

സുഹൃത്തുക്കളെ,

തങ്ങളുടേതായ എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന നിരവധി യുവാക്കള്‍ ഇന്ന് ഗ്രാമങ്ങളിലുണ്ട്; സ്വാശ്രയത്വം കൈവരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വീടും തുണ്ടുഭൂമിയുണ്ടായിട്ടു പോലും അവരുടെ പക്കല്‍ എന്തെങ്കിലും കടലാസുകളോ ഗവണ്‍മെന്റ് രേഖയോ ഇല്ല. ആരും അവരെ ശ്രവിക്കാന്‍ തയാറാകുന്നില്ല. അവര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ഇപ്പോള്‍ ഈ രേഖകള്‍ അവരുടെ കൈവശമുണ്ട്; അവര്‍ക്ക് വായ്പകള്‍ ലഭിക്കും അതിന് വേണ്ടി അവര്‍ക്ക് അവകാശപൂര്‍വ്വം ചോദിക്കാം. സ്വമിത്വാ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന സ്വത്തുകാര്‍ഡുകള്‍ കാണിച്ചാല്‍ ഇപ്പോള്‍ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ ലഭിക്കുന്നത് വളരെ സുഗമമാകും.

 

സുഹൃത്തുക്കളേ,
 

സ്വമിത്വ പദ്ധതിയുടെ മറ്റൊരു നേട്ടം ഗ്രാമത്തിലെ പുതിയ സൗ കര്യങ്ങളുടെ വികസനമാണ്. ഡ്രോണ്‍ മാപ്പിംഗ്, സര്‍വേ തുടങ്ങിയ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ ഗ്രാമത്തിന്റെയും കൃത്യമായ ഭൂരേഖയും തയ്യാറാക്കാനാകും. പദ്ധതിയുടെ തുടക്കത്തില്‍ ഞാന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍, ഗ്രാമത്തിനുള്ളില്‍ ഒരു വസ്തു മാപ്പുചെയ്യുന്നതിനായി ഡ്രോണ്‍ പറക്കുമ്പോള്‍, ഗ്രാമീണര്‍ക്ക് അവരുടെ വസ്തുവില്‍ താല്‍പര്യമുണ്ടാവുക സ്വാഭാവികമാണെന്ന് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. എങ്കിലും എല്ലാവരും ഡ്രോണ്‍ സഹായത്തോടെ ഗ്രാമം മുഴുവന്‍ കാണാന്‍, അവരുടെ ഗ്രാമം എങ്ങനെയുണ്ടെന്ന് കാണാന്‍ അവര്‍ ആഗ്രഹിച്ചു. കുറച്ചു കാലത്തേക്ക് അവരുടെ ഗ്രാമം മുകളില്‍ നിന്ന് കാണിക്കേണ്ടത് അവര്‍ക്ക് നിര്‍ബന്ധിതമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.  ഇത് ഗ്രാമങ്ങളോടുള്ള സ്‌നേഹം ജ്വലിപ്പിക്കാറുണ്ടായിരുന്നു.

 

സഹോദരീ സഹോദരന്മാരേ,

മിക്ക ഗ്രാമങ്ങളിലും സ്‌കൂളുകള്‍, ആശുപത്രികള്‍, ചന്തകള്‍, മറ്റ് പൊതുസൗകര്യങ്ങള്‍ എന്നിവ എവിടെ നിര്‍മ്മിക്കണം എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിരുന്നില്ല.  ഉദ്യോഗസ്ഥന്റെയോ പ്രധാന്റെയോ അവിടെയുള്ള ശക്തനായ വ്യക്തിയുടെയോ ഇച്ഛാസ്വാതന്ത്ര്യം മാത്രം പ്രവര്‍ത്തിച്ചിരുന്നു.  എല്ലാം അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ചെയ്യും.  ഇപ്പോള്‍ മാപ്പ് തയ്യാറായതിനാല്‍, നിര്‍മ്മാണത്തെക്കുറിച്ചുള്ള എല്ലാം എളുപ്പത്തില്‍ തീരുമാനിക്കും.  ഒരു തര്‍ക്കവും ഉണ്ടാകില്ല.  കൃത്യമായ ഭൂമി രേഖ കാരണം ഗ്രാമത്തിന്റെ വികസനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും വളരെ എളുപ്പത്തില്‍ നടക്കും.
 

സുഹൃത്തുക്കളേ,

കഴിഞ്ഞ 6 വര്‍ഷമായി, നമ്മുടെ പഞ്ചായത്തിരാജ് സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിന് നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്, അതും സ്വമിത്വ പദ്ധതിയിലൂടെ ശക്തിപ്പെടുത്തും.  നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകളിലുണ്ട്.  ഇപ്പോള്‍ ഗ്രാമത്തിലെ ജനങ്ങള്‍ തന്നെ അവരുടെ ഗ്രാമത്തിന്റെ വികസനത്തിന് എന്താണ് വേണ്ടതെന്നും അവിടത്തെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നും തീരുമാനിക്കുന്നു.

പഞ്ചായത്തുകളുടെ എല്ലാ ജോലികളും ഇപ്പോള്‍ ഓണ്‍ലൈനില്‍ നടക്കുന്നു.  മാത്രമല്ല, പഞ്ചായത്ത് നടത്തുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജിയോ ടാഗിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ഒരു കിണര്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, ഏത് കോണിലാണ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇവിടെയുള്ള എന്റെ ഓഫീസ് പോലും അറിയും.  ഇത് സാങ്കേതികവിദ്യയുടെ അനുഗ്രഹമാണ്.  അത് നിര്‍ബന്ധമാണ്.  ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഒരു സ്‌കൂള്‍ നിര്‍മ്മിക്കുമ്പോള്‍ ജിയോ ടാഗിംഗ് നടത്തും.  ഒരു ചെറിയ ഡാം നിര്‍മ്മിക്കുകയാണെങ്കില്‍ ജിയോ ടാഗിംഗ് നടത്തും.  തല്‍ഫലമായി, പണം വഴിതിരിച്ചുവിടുന്നത് നിര്‍ത്തും.  എല്ലാം കാണിക്കേണ്ടതുണ്ട്, കാണാന്‍ കഴിയും.

 

സുഹൃത്തുക്കളേ,

നഗരസഭകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും പോലെ ചിട്ടയായ രീതിയില്‍ ഗ്രാമീണ പരിപാലനം നമ്മുടെ ഗ്രാമപഞ്ചായത്തുകളെ സ്വാമിത്വ പദ്ധതി എളുപ്പമാക്കും.  ഗ്രാമപഞ്ചായത്തുകള്‍ക്ക് ഗ്രാമത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുക മാത്രമല്ല, ഗ്രാമത്തില്‍ തന്നെ വിഭവങ്ങള്‍ സ്വരൂപിക്കാനും കഴിയും.  ഒരു തരത്തില്‍ ഗ്രാമവാസികള്‍ക്ക് നല്‍കുന്ന രേഖകള്‍ ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
 

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ വസിക്കുന്നുവെന്ന് എല്ലായ്‌പ്പോഴും പറയപ്പെടുന്നു, എന്നാല്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ അവരുടെ സ്വന്തം വിധിയിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു എന്നതാണ് സത്യം. ശുചിമുറി ഇല്ലാത്തതിനാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ഥലം ഏതാണ്?  ഗ്രാമങ്ങളായിരുന്നു അത്.  വൈദ്യുതിയുടെ അഭാവം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച സ്ഥലം ഏതാണ്? ഗ്രാമങ്ങളായിരുന്നു അത്.  ആര്‍ക്കാണ് ഇരുട്ടില്‍ ജീവിക്കേണ്ടി വന്നത്? ഗ്രാമവാസികള്‍ക്ക്. ഇന്ധന വിറകില്‍ പാചകം ചെയ്യാനുള്ള നിര്‍ബന്ധം എവിടെയായിരുന്നു?  ഗ്രാമങ്ങളില്‍!  ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളുകള്‍ ആരായിരുന്നു?  ഗ്രാമവാസികള്‍!

 

സുഹൃത്തുക്കളേ,

ഇത്രയും വര്‍ഷങ്ങളായി അധികാരത്തിലിരുന്ന ആളുകള്‍ ഉയര്‍ന്ന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഗ്രാമത്തെയും ഗ്രാമങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവരെയും കുഴപ്പത്തിലാക്കി.  എനിക്കും അതുതന്നെ ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ അനുഗ്രഹത്താല്‍, ഞാന്‍ നിങ്ങള്‍ക്കായി എനിക്ക് കഴിയുന്നതെല്ലാം ചെയ്യും.  ഞാന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഗ്രാമങ്ങള്‍ക്കായി ഒരുപാട് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു;  ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു;  ദുരിതമനുഭവിക്കുന്നവര്‍ക്കും ചൂഷണം ചെയ്യപ്പെട്ടവര്‍ക്കും നിരാലംബരായവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ അവര്‍ ആരെയും ആശ്രയിക്കേണ്ടതില്ല.  അവര്‍ മറ്റുള്ളവരുടെ ഇഷ്ടത്തിന്റെ അടിമകളാകരുത്.
 

പക്ഷെ സുഹൃത്തുക്കളേ,

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍, അത്തരം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്, ഞങ്ങള്‍ ഓരോന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി, ഗ്രാമങ്ങള്‍ക്കും ദരിദ്രര്‍ക്കും ഫലങ്ങള്‍ കൈമാറി.  ഇന്ന് രാജ്യം വിവേചനമില്ലാതെ വികസിച്ചുകൊണ്ടിരിക്കുകയാണ്.  എല്ലാവര്‍ക്കും പൂര്‍ണ്ണ സുതാര്യതയോടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. സ്വമിത്വ പോലുള്ള ഒരു പദ്ധതി നേരത്തെ നിര്‍മ്മിക്കാമായിരുന്നു.  എനിക്ക് നന്നായി മനസ്സിലായി, അക്കാലത്ത് ഡ്രോണുകള്‍ ഉണ്ടാകുമായിരുന്നില്ല, പക്ഷേ പരിഹാരങ്ങള്‍ ഗ്രാമീണരോടൊപ്പം ഇരുന്നുകൊണ്ട് ചിന്തിക്കാമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല.  ഇത് സംഭവിച്ചിരുന്നെങ്കില്‍, ഇടനിലക്കാരോ അഴിമതിക്കാരോ ദല്ലാള്‍മാരോ ഏതെങ്കിലും തരത്തിലുള്ള കാര്‍ക്കശ്യമോ ഉണ്ടാകുമായിരുന്നില്ല.  ഇപ്പോള്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ശക്തി സാങ്കേതികവിദ്യയാണ്, അതായത് ഡ്രോണുകള്‍.  നേരത്തെ ബ്രോക്കര്‍മാര്‍ ഗ്രൗണ്ട് മാപ്പിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മാപ്പിംഗ് നടക്കുന്നു.  ഡ്രോണ കാണുന്നത് കടലാസില്‍ രേഖപ്പെടുത്തുന്നു.
 

സുഹൃത്തുക്കളേ,

ക്ഷാമം നിലനില്‍ക്കുന്നിടത്ത്, കരുത്തുള്ള ശക്തികളുടെ പിടിവലിയും സമ്മര്‍ദ്ദവും ആളുകളെ ബുദ്ധിമുട്ടിക്കുന്നു. ഗ്രാമങ്ങളെയും ദരിദ്രരെയും ക്ഷാമത്തിനിടയില്‍ നിര്‍ത്തുന്നത് ചില ആളുകളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ചരിത്രം പറയുന്നു. പാവങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഞങ്ങള്‍ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

 

സുഹൃത്തുക്കളേ,

ഗ്രാമത്തെയും ദരിദ്രരെയും സ്വാശ്രയരാക്കാനും ഇന്ത്യയുടെ സാധ്യതകള്‍ തിരിച്ചറിയാനും രാജ്യം ദൃഢ നിശ്ചയത്തിലാണ്. ഈ പ്രമേയം സാക്ഷാത്കരിക്കുന്നതില്‍ സ്വമിത്വ സ്‌കീം ഒരു പ്രധാന പങ്ക് വഹിക്കുന്നു.  ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാമിത്വ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഒരു ലക്ഷം കുടുംബങ്ങളെ ഇന്ന് ഞാന്‍ അഭിനന്ദിക്കുന്നു.  ഇന്ന് നരേന്ദ്ര സിംഗ് ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.  ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയൊരു ജോലി ചെയ്തവരെയും ഞാന്‍ അഭിനന്ദിക്കുന്നു.  ഇത് ഒരു ചെറിയ കാര്യമല്ല, ഗ്രാമത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പോകുക, അതും ഈ ലോക്ക്ഡൗണ്‍ സമയത്ത് ഈ ജോലി ചെയ്യുക.  ഞങ്ങള്‍ക്ക് വേണ്ടത്ര നന്ദി പറയാന്‍ കഴിയില്ല!

അതിനാല്‍, സഹോദരീ സഹോദരന്മാരേ, ഞാന്‍ നിങ്ങളേക്കാള്‍ സന്തോഷവാനാണ്. കാരണം ഇന്ന് ഒരു ലക്ഷം കുടുംബങ്ങള്‍ അവരുടെ സ്വത്തിന്റെ പേപ്പറുകളുമായി ലോകത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു.  ഇതൊരു മികച്ച അവസരമാണ്, അതും ജെപിയുടെ ജന്മദിനത്തില്‍, നാനാ ജിയുടെ ജന്മദിനത്തില്‍.  ഇതിനേക്കാള്‍ ആനന്ദകരമായത് മറ്റെന്താണ്?
 

നിങ്ങള്‍ എന്റെ കുടുംബമാണ് ... അതിനാല്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, 'ജബ് തക് ദവായി നഹി, തബ് തക് ദിലായ് നഹി' ( മരുന്ന് ഇല്ലാത്തിടത്തോളം കാലം കൊറോണ നിയന്ത്രണം ഫലവത്താകണമെന്നില്ല).  ഈ മന്ത്രം മറക്കരുത്.  ഇതേ വിശ്വാസത്തോടെ, ഞാന്‍ നിങ്ങള്‍ക്ക് വീണ്ടും എല്ലാ സന്തോഷവും എല്ലാ സന്തോഷവും എന്റെ ആശംസകളും നേരുന്നു!
 

വളരെയധികം നന്ദി!

 

****


(Release ID: 1663757) Visitor Counter : 298