രാജ്യരക്ഷാ മന്ത്രാലയം
തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈൽ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ചു
Posted On:
09 OCT 2020 3:12PM by PIB Thiruvananthpuram
ഒഡീഷ തീരത്തുള്ള വീലർ ദ്വീപിൽ ഒരുക്കിയ വൈദ്യുതകാന്തിക പ്രസരണ ലക്ഷ്യത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചുകൊണ്ട് പുതുതലമുറ ആന്റി റേഡിയേഷൻ മിസൈൽ (രുദ്രം) ഇന്ന് വിജയകരമായി പരീക്ഷിച്ചു. സുഖോയ്-30 എം.കെ 1 യുദ്ധവിമാനത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐ.എ.എഫ്.) വേണ്ടി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) വികസിപ്പിച്ചെടുത്ത 'രുദ്രം' തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ വികിരണ വിരുദ്ധ മിസൈലാണ് .മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോമായ സുഖോയ്-30 എം.കെ 1-ൽ വച്ചു തന്നെ വിക്ഷേപണ സാഹചര്യങ്ങൾക്കനുസരിച്ച് ദൂര പരിധിയിൽ വ്യത്യാസം വരുത്താനുമുള്ള സംവിധാനം ഇതിലുണ്ട് .അന്തിമ ലക്ഷ്യത്തിൽ കൃത്യതയോടെ ഭേദിക്കാൻ ഐ.എൻ.എസ്-ജി.പി.എസ്. ഗതിനിയന്ത്രണ സംവിധാനം അടിസ്ഥാനമാക്കിയുള്ള പാസ്സീവ് ഹോമിംഗ് ഹെഡ് സാങ്കേതികതയും മിസൈലിനുണ്ട്.പരീക്ഷണത്തിൽ, കൃത്യമായ സ്ഥാനനിര്‍ണ്ണയം നടത്തി വൈദ്യുതകാന്തിക പ്രസരണ ലക്‌ഷ്യം ഭേദിക്കാൻ 'രുദ്രം' മിസൈലിന് സാധിച്ചു.
മുൻകൂട്ടി തയ്യാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം അനുസരിച്ച് വിശാല ആവൃത്തിയിലുള്ള ലക്ഷ്യങ്ങൾ കണ്ടെത്താനും തരംതിരിക്കാനും ഭേദിക്കാനും കഴിയുന്ന സംവിധാനമാണ് പാസ്സീവ് ഹോമിംഗ് ഹെഡ്. വ്യതിരിക്തമായ വലിയ ശ്രേണികളിൽ ശത്രു പ്രതിരോധത്തെ കൃത്യതയോടെ തകർക്കാൻ വ്യോമസേനയ്ക്ക് ലഭിച്ച ആയുധമാണ് രുദ്രം.
ഇതോടെ, ശത്രു റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, മറ്റ് വികിരണ പ്രസരണ ലക്ഷ്യങ്ങൾ എന്നിവ നിർവ്വീര്യമാക്കാൻ ശേഷിയുള്ള ദീർഘദൂര ആന്റി റേഡിയേഷൻ വ്യോമ മിസൈലുകൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ രാജ്യം കഴിവ് തെളിയിച്ചു.
***
(Release ID: 1663218)
Visitor Counter : 316