PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 07.10.2020
Posted On:
07 OCT 2020 6:23PM by PIB Thiruvananthpuram
ഇതുവരെ:
· മറ്റൊരു സുപ്രധാന നേട്ടത്തില്‍ഇന്ത്യ; രോഗമുക്തി നിരക്ക് 85% കവിഞ്ഞു.
· രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 48 ലക്ഷംകൂടുതല്‍
· 18 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക്
· രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനിടെരോഗമുക്തരായത് 82,203 പേര്‍.
· സ്ഥിരീകരിച്ച പുതിയ രോഗികളുടെഎണ്ണം 72,049
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
രോഗമുക്തിനിരക്ക് 85 ശതമാനം കവിഞ്ഞപ്പോള്‍ഇന്ത്യമറ്റൊരു നാഴികക്കല്ല് പിന്നിടുന്നു; രോഗമുക്തരായകേസുകള്‍രോഗംസജീവമായകേസുകളേക്കാള്‍ 48 ലക്ഷത്തിലധികം; 18 സംസ്ഥാനങ്ങളിലുംകേന്ദ്രഭരണ പ്രദേശങ്ങളിലുംദേശീയശരാശരിയേക്കാള്‍കൂടുതല്‍രോഗമുക്തി നിരക്ക്
കഴിഞ്ഞ ഏതാനും ആഴ്ചകളായിഉയര്‍ന്ന രോഗമുക്തി തുടര്‍ച്ചയായിറിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നതോടെദേശീയരോഗമുക്തി നിരക്ക്ഇന്ന് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍രോഗംസ്ഥിരീകരിച്ചവരുടേതിനേക്കാള്‍രോഗമുക്തരുടെഎണ്ണംഉയര്‍ന്നു. രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,203 രോഗമുക്തിരേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായിരോഗംസ്ഥിരീകരിച്ച കേസുകളുടെഎണ്ണം 72,049 ആണ്. ആകെരോഗമുക്തരായവരുടെഎണ്ണം 57,44,693 ആയി. ഉയര്‍ന്ന തോതിലുള്ളരോഗമുക്തിരോഗബാധിതരുംഅസുഖംഭേദമായവരും തമ്മിലുള്ള വ്യത്യാസംകൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. രോഗമുക്തരായത് രോഗബാധിതരുടെ 6.32 ഇരട്ടിയാണ്. രാജ്യത്ത് രോഗബാധിതരായവരുടെഎണ്ണംആകെ പോസിറ്റീവായകേസുകളുടെ 13.44 ശതമാനമായികുറഞ്ഞു. ഇത്തുടര്‍ച്ചയായികുറഞ്ഞുവരികയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ആകെ 72,049 പുതിയകേസുകള്‍റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടു. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലുംകേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 24 മണിക്കൂറിനിടെ 10 സംസ്ഥാനങ്ങളിലുംകേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഈ 83 ശതമാനം മരണവുംറിപ്പോര്‍ട്ടുചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 370 പേര്‍ മരിച്ചതോടെ 37 ശതമാനം റിപ്പോര്‍ട്ടുചെയ്യുന്നു. 91 മരണമാണ് കര്‍ണാടകത്തില്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1662344
മധ്യപ്രദേശിലെ റേവയിലെശ്യാംഷാഗവണ്‍മെന്റ്‌മെഡിക്കല്‍കോളേജിലെസൂപ്പര്‍സ്പെഷ്യാലിറ്റിബ്ലോക്ക്‌ഡോ. ഹര്‍ഷ്‌വര്‍ധന്‍ ഡിജിറ്റലായിഉദ്ഘാടനം ചെയ്തു
പ്രധാന്‍ മന്ത്രി സ്വാസ്ഥ്യസുരക്ഷായോജന (പിഎംഎസ്എസ്‌വൈ) പ്രകാരം 150 കോടിരൂപ മുതല്‍മുടക്കിലാണ് 200 കിടക്കകളുള്ളസൂപ്പര്‍സ്‌പെഷ്യാലിറ്റിബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1662360
കോവിഡ് 19 വാക്‌സിനുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുമെന്ന്: ആരോഗ്യസെക്രട്ടറി; നിലവിലുള്ളകോവിഡ്ശീലങ്ങള്‍ക്കു പുറമേആയുര്‍വേദവുംയോഗയുംഅടിസ്ഥാനമാക്കിയുള്ളദേശീയ ചികിത്സാ നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങളും ഉപയോഗിക്കുമെന്ന് ആയുഷ്‌സെക്രട്ടറി
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെആരോഗ്യസെക്രട്ടറി കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന സ്ഥിരീകരണ നിരക്ക്കുറയുകയാണെന്ന് ആരോഗ്യസെക്രട്ടറി ശ്രീരാജേഷ് ഭൂഷണ്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleasePage.aspx? PRID = 1662119
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ്‌വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ്‌വ്‌ളാഡിമിര്‍ പുടിനുമായിഇന്ന്‌ടെലിഫോണ്‍ സംഭാഷണം നടത്തി. റഷ്യന്‍ പ്രസിഡന്റിന് അദ്ദേഹത്തിന്റെ ജന്മദിന വേളയില്‍ പ്രധാനമന്ത്രി ഊഷ്മളമായആശംസകള്‍ നേര്‍ന്നു. പുടിനുമായുള്ളദീര്‍ഘകാല ബന്ധത്തെപ്പറ്റിയുംസൗഹൃദത്തെപ്പറ്റിയും പ്രധാനമന്ത്രി ഓര്‍മിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷവും പ്രത്യേകതയാര്‍ന്നതുമായ നയപങ്കാളിത്തത്തിന് കരുത്തു പകരുന്നതില്‍ പുടിന്‍ വഹിച്ച വ്യക്തിപരമായ പങ്കിനെയും പ്രധാനമന്ത്രി ശ്ലാഘിച്ചു. കോവിഡ് 19 മഹാമാരിഉയര്‍ത്തുന്ന വെല്ലുവിളികള്‍ഉള്‍പ്പെടെയുള്ളകാര്യങ്ങളില്‍വരുംദിവസങ്ങളില്‍ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും ധാരണയായി. പൊതുജനാരോഗ്യസ്ഥിതി സാധാരണ നിലയിലായശേഷം, എത്രയും പെട്ടെന്ന്ഇന്ത്യയില്‍ പ്രസിഡന്റ് പുടിനെ സ്വാഗതംചെയ്യാനുള്ളതന്റെഔത്സുക്യം പ്രധാനമന്ത്രി അറിയിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1662316
വായ്പ അപേക്ഷയും നടപടിക്രമങ്ങളും ലളിതമാക്കാന്‍ പിഎംസ്വാനിധി-എസ്.ബി.ഐ പോര്‍ട്ടല്‍ എപിഐഏകീകരണം
വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി (പിഎം-സ്വാനിധി)പദ്ധതിയുടെ പോര്‍ട്ടല്‍എസ്.ബി.ഐ പോര്‍ട്ടലുമായി എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്ഇന്റര്‍ഫെയ്‌സ്) മുഖേന ഏകീകരണം നടത്തുന്നതിന്റെഉദ്ഘാടനം കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയംസെക്രട്ടറി ശ്രീദുര്‍ഗ്ഗാശങ്കര്‍ മിശ്ര ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിച്ചു. ഏകീകരണത്തോടെ പിഎംസ്വാനിധി പോര്‍ട്ടലിനും എസ.്ബി.ഐമുദ്ര പോര്‍ട്ടലുനുമിടയില്‍ഡേറ്റകൈമാറ്റംസുഗമമാകും. ഇതോടെവഴിയോരക്കച്ചവടക്കാരുടെവായ്പ ആവശ്യങ്ങളില്‍ പെട്ടെന്ന് നടപടിയെടുക്കാനും വായ്പ ലഭ്യമാക്കാനും കഴിയും. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന്ജീവിതംവഴിമുട്ടിയവഴിയോരക്കച്ചവടക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് 2020 ജൂണ്‍ ഒന്നിനു ആരംഭിച്ച പിഎംസ്വാനിധി 2020 മാര്‍ച്ച് 24നു മുമ്പ് കച്ചവടംആരംഭിച്ച 50 ലക്ഷംവഴിയോരക്കച്ചവടക്കാര്‍ക്കാണ് ഉപകാരപ്രദമാവുക. ഒരുവര്‍ഷതിരിച്ചടവ്കാലാവധിയില്‍ 10,000 രൂപ വരെയാണു ഈ പദ്ധതിക്കു കീഴില്‍വായ്പ അനുവദിക്കുന്നത്. 2020 ഒക്ടോബര്‍ 6 വരെ പിഎംസ്വാനിധിക്ക്കീഴില്‍ 20.50 ലക്ഷം അപേക്ഷകളാണുലഭിച്ചത്. ഇതില്‍ 7.85 ലക്ഷത്തിലധികംവായ്പകള്‍ അനുവദിച്ചു. 2.40 ലക്ഷത്തിലധികംവായ്പകള്‍ വിതരണവുംചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1662387
ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്നതുപോലെ, ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കും
നിയമങ്ങള്‍ അനുസരിച്ച് റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്കുള്ള റീഫണ്ടും അനുവദിക്കും.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleasePage.aspx? PRID = 1662084
ദേശീയസ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചു
സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍യുവസംരംഭകരുടെ നൂതന ആശയങ്ങള്‍ഉയര്‍ന്ന തലത്തിലേക്ക്‌കൊണ്ടുപോകുന്നതിനായിആവേശവുംഉത്സാഹവുംസൃഷ്ടിക്കുമെന്ന്‌റെയില്‍വേവാണിജ്യവ്യവസായ മന്ത്രി ശ്രീ പീയുഷ്‌ഗോയല്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleasePage.aspx? PRID = 1662079
ഇന്ത്യന്‍ ഹോക്കിടീമുകള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു; മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പൂര്‍ണവിശ്വാസത്തില്‍ക്യാപ്റ്റന്‍മാരും പരിശീലകരും
ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ച ഇന്ത്യന്‍ പുരുഷ-വനിതാഹോക്കി ടീമുകളുടെ പരിശീലനം ബംഗളൂരുവിലെ നേതാജിസുഭാഷ്‌സതേണ്‍ സെന്ററിലാണ് പുനരാരംഭിച്ചത്.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleasePage.aspx? PRID = 1662089
കോവിഡ് -19 സാഹചര്യത്തിലും ഗോതമ്പ് സംഭരണം 15 ശതമാനം വര്‍ധിച്ചു: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ബസോഹ്ലി, റിയാസിഎന്നിവിടങ്ങളിലെകര്‍ഷകരും പഞ്ചായത്ത് പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരുമായുംഇന്ന് ആശയവിനിമയം നടത്തുകയായിരുന്നുകേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്‌കോവിഡ് സാഹചര്യത്തിലുംകഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം അധികം ഗോതമ്പ് സംഭരിച്ചു. രാജ്യത്താകെ 390 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിച്ചു. മഹാമാരിസമയത്ത് കാര്‍ഷികമേഖലയ്ക്കുവേണ്ടിസര്‍ക്കാര്‍സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി 75,000 കോടിരൂപ സംഭരണത്തിനും മറ്റ്കര്‍ഷകക്ഷേമ നടപടികള്‍ക്കുമായികേന്ദ്രം വിതരണംചെയ്തതായിഅറിയിച്ചു. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ഗോതമ്പ് സംഭരണകേന്ദ്രങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. പയര്‍വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയുംസംഭരണകേന്ദ്രങ്ങള്‍ പകര്‍ച്ചവ്യാധിസമയത്ത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദികൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കാരങ്ങള്‍കര്‍ഷകര്‍ക്ക് കൂടുതല്‍വില്‍പ്പനക്കാരെകണ്ടെത്താനുള്ളസ്വാതന്ത്ര്യവും ഉല്‍പ്പന്നങ്ങളുടെവില നിശ്ചയിക്കുന്നതിനുള്ളസൗകര്യവും നല്‍കുമെന്ന്‌ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1662420
മാനസികാരോഗ്യം- കോവിഡിന് അപ്പുറത്തേക്ക് നോക്കുമ്പോള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളഅന്താരാഷ്ട്ര സമ്മേളനം നാളെ
സാമൂഹ്യനീതിശാക്തീകരണമന്ത്രാലയത്തിന് കീഴിലുള്ള, ദിവ്യങ്ക ശാക്തീകരണവകുപ്പ്, ഓസ്‌ട്രേലിയയിലെമെല്‍ബണ്‍ സര്‍വകലാശാലയുമായിസഹകരിച്ച്‌സംഘടിപ്പിക്കുന്ന, 'മാനസികാരോഗ്യംകോവിഡ്കാലത്തിന് അപ്പുറത്തേക്കു നോക്കുമ്പോള്‍' അന്താരാഷ്ട്ര സമ്മേളനം നാളെ. വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ സംഘടിപ്പിക്കുന്ന സമ്മേളനം സാമൂഹ്യനീതിശാക്തീകരണവകുപ്പ് മന്ത്രി ഡോ.തവര്‍ചന്ദ്‌ഗെലോട്ട്ഉദ്ഘാടനം ചെയ്യും. സമ്മര്‍ദ്ദ ലഘൂകരണം, വീട്ടില്‍ഇരുന്നുള്ളജോലി, ആത്മഹത്യ, ഇന്ത്യയിലെയുംഅമേരിക്കയിലെയും മാനസികാരോഗ്യം മനുഷ്യാവകാശങ്ങള്‍തുടങ്ങിയവിഷയങ്ങള്‍ഇരു രാഷ്ട്രങ്ങളിലെയുംവിദഗ്ധര്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ദിവ്യങ്കരുടെഉന്നമനം ലക്ഷ്യമിട്ട് ഈ മേഖലയില്‍ഇന്ത്യയുംഓസ്‌ട്രേലിയയും തമ്മില്‍ 2019 നവംബറില്‍ ധാരണാപത്രംഒപ്പുവെച്ചിരുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1662384
ധനസുസ്ഥിരത ഉറപ്പാക്കല്‍: കോവിഡ് 19 പ്രതിസന്ധി തരണംചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍
ഇൗ വിഷയത്തില്‍ 15-ാമത് ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ എന്‍.കെ. സിംഗ്‌കോമണ്‍വെല്‍ത്ത് ധനമന്ത്രിമാരുടെയോഗത്തെ അഭിസംബോധന ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleasePage.aspx? PRID = 1662354
കൊറോണവെല്ലുവിളി മികച്ച രീതിയില്‍ നേരിട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പങ്കിനെ പ്രശംസിച്ച്‌ഡോ. ജിതേന്ദ്ര സിംഗ്
മേഘാലയആരോഗ്യമന്ത്രി എ എല്‍ ഹെക്ക് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleasePage.aspx? PRID = 1662361
***
(Release ID: 1662606)
Visitor Counter : 190