മന്ത്രിസഭ

സൈബർ സുരക്ഷാ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിൽ സഹകരണ പത്രം ഒപ്പുവയ്ക്കും   

Posted On: 07 OCT 2020 4:33PM by PIB Thiruvananthpuram

 

സൈബർ സുരക്ഷാ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിൽ സഹകരണ പത്രം (MoC) ഒപ്പുവെക്കാൻ ഉള്ള ശുപാർശയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

 

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരസ്പര താല്പര്യമുള്ള വിവിധ വിഷയങ്ങളിലെ സഹകരണം വർദ്ധിപ്പിക്കാൻ  നീക്കം വഴിതുറക്കുംസൈബർ മേഖലയിലെ വിഭവശേഷി വർദ്ധിപ്പിക്കുകആധുനിക സാങ്കേതിക വിദ്യകളിൽ സഹകരണം ഉറപ്പാക്കുകസൈബർ സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുകഇവയെ പ്രതിരോധിക്കാൻ ഉള്ള നടപടികൾ പങ്കുവയ്ക്കുകസൈബർ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള സംയുക്ത സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

 

സുതാര്യവും സുരക്ഷിതവുമായ ഒരു സൈബർ ഇടം വളർത്തിയെടുക്കാനുംനൂതനാശയ സൃഷ്ടിക്കും, സാമ്പത്തിക വളർച്ചയ്ക്കും ഉള്ള മാധ്യമമായി ഇന്റർനെററ്റിനെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധമാണ്

 

ഇന്റർനെറ്റ് ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ തുടരാനും ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിലെ സഹകരണം വർദ്ധിപ്പിക്കാനും തങ്ങൾ തയ്യാറാണെന്ന് ഇരു രാഷ്ട്രങ്ങളും ആവർത്തിച്ച് വ്യക്തമാക്കി.

****


(Release ID: 1662380) Visitor Counter : 167