PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 06.10.2020
Posted On:
06 OCT 2020 6:26PM by PIB Thiruvananthpuram
ഇതുവരെ:
രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 13.75% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്
പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍
25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണം കൂടുതല്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,787 പേര്‍ സുഖം പ്രാപിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ
എണ്ണം 61,267 ആണ്
കോവിഡ് 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള ദേശീയ ചികിത്സാ
നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പുറത്തിറക്കി
സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ഇന്ന് പുറത്തിറക്കി.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു: കോവിഡ് ബാധിതരുടെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് കുറയുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 13.75% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (9,19,023 പേര്‍).ആകെ രോഗമുക്തര്‍ 56,62,490 പേരാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 47 ലക്ഷം (47,43,467) കവിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661969
കോവിഡ് 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ പുറത്തിറക്കി: കോവിഡ് 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള ദേശീയ ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ ശ്രീപദ് യശോ നായികിന്റെ സാന്നിധ്യത്തിൽ വെർച്വലായാണ് പ്രകാശനം നടത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1662002
ഡബ്യുഎച്ച്ഒ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അഞ്ചാമത് പ്രത്യേക സെഷന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അധ്യക്ഷത വഹിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661847
കോവിഡ്19 വാക്‌സീന്‍ വിലയിരുത്തുന്നതിനുള്ള ആഗോള ലാബായി ഡിബിടി-ടിഎച്ച്എസ്ടിഐ യെ സിഇപിഐ അംഗീകരിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661807
നിര്‍മിത ബുദ്ധി സംബന്ധിച്ച മെഗാ വിര്‍ച്വല്‍ ഉച്ചകോടി റെയ്‌സ് 2020 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: നിര്‍മിത ബുദ്ധി സംബന്ധിച്ച മെഗാ വിര്‍ച്വല്‍ ഉച്ചകോടി റെയ്‌സ് 2020 പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റെയ്‌സ് 2020 മറ്റു മേഖലകള്‍ക്കൊപ്പം ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, സ്മാര്‍ട് മൊബിലിറ്റി എന്നീ മേഖലകളില്‍ സാമൂഹിക പരിവര്‍ത്തനവും ഉള്‍ച്ചേര്‍ക്കലും ശാക്തീകരണവും സാധ്യമാക്കുന്നതിനായി ആശയങ്ങള്‍ കൈമാറുന്നതിനുള്ള ആഗോള കൂട്ടായ്മയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661859
'റെസ്‌പോണ്‍സിബിള്‍ എ.ഐ ഫോര്‍ സോഷ്യല്‍ എംപവേര്‍മെന്റ് 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന അഭിസംബോധനയുടെ മലയാള പരിഭാഷ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661885
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ഫോണ്‍ കോള്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും പ്രധാനമന്ത്രി മോദി ജൂത നവവല്‍സര ആശംസകളും ജൂത ആഘോഷമായ സുക്കോട് ആശംസകളും നേര്‍ന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661828
സിനിമ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം പുറത്തിറക്കി, സിനിമ തിയറ്ററുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം: സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം (എസ്.ഒ.പി) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പുറത്തിറക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661973
42-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ശുപാര്‍ശകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661827
സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് മാര്‍ഗ്ഗരേഖ പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1661806
****
(Release ID: 1662111)
Visitor Counter : 244