തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബീഹാറിൽ സ്വതന്ത്രവും, നീതിയുക്തവും, ബഹുജനപങ്കാളിത്തത്തോടു കൂടിയതും,സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻഗണന നല്കും :കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
प्रविष्टि तिथि:
05 OCT 2020 5:24PM by PIB Thiruvananthpuram
2020 സെപ്റ്റംബർ 25 ന് പ്രഖ്യാപിച്ച ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഒരു സംക്ഷിപ്ത യോഗം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംഘടിപ്പിച്ചു.
വെർച്വൽ ആയും അല്ലാതെയുമുള്ള പങ്കാളിത്തത്തിന്റെ സമന്വയം കൊണ്ട് ശ്രദ്ധേയമായ യോഗത്തിൽ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട സിവിൽ സർവ്വിസിലെയും പോലീസിലേയും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും ഉൾപ്പെടെ രാജ്യത്തെ 119 സ്ഥലങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ ഒത്തുചേർന്നു.ഡൽഹിയിൽ നിയോഗിക്കപ്പെട്ട 40 ഓളം നിരീക്ഷകർ നേരിട്ടാണ് യോഗത്തിൽ പങ്കെടുത്തത്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത,തെരഞ്ഞെടുപ്പ് നിരീക്ഷകരോട് സംസാരിക്കവേ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുനിൽ അറോറ അടിവരയിട്ടു പറഞ്ഞു.തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് സ്റ്റേഷനിലെത്തി സുരക്ഷിതമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താൻ വേണ്ട ആത്മവിശ്വാസം വോട്ടർമാർക്ക് പകരാൻ എല്ലാ ശ്രമങ്ങളും നടത്തണം. വോട്ടർമാർക്ക് ആവശ്യം വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്നും, പ്രശ്‌നങ്ങൾ നേരിട്ടാൽ പരിഹരിക്കുന്നതിനു വേണ്ട സഹായങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിരീക്ഷകരോട് ആവശ്യപ്പെട്ടു.
രണ്ട് പ്രത്യേക തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ ഇതിനോടകം കമ്മീഷൻ നിയമിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുമ്പോൾ കൂടുതൽ പ്രത്യേക നിരീക്ഷകരെ നിയമിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുശീൽ ചന്ദ്ര വ്യക്തമാക്കി.
***
(रिलीज़ आईडी: 1661830)
आगंतुक पटल : 153