ജൽ ശക്തി മന്ത്രാലയം

കേന്ദ്ര ജൽശക്തിമന്ത്രി ശ്രീ ഗജേന്ദ്രസിംഗ് ഷെഖാവത്ത് 100 ദിവസത്തിനുള്ളിൽ രാജ്യത്തൊട്ടാകെയുള്ള എല്ലാ സ്കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം ലഭ്യമാക്കുന്നതിനായി പ്രത്യേക മാതൃകാ കാമ്പയിൻ ദൗത്യത്തിന്‌ തുടക്കമിട്ടു

प्रविष्टि तिथि: 02 OCT 2020 6:03PM by PIB Thiruvananthpuram

രാജ്യമൊട്ടാകെയുള്ള എല്ലാ സ്കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും 100 ദിവസത്തിനുള്ളിൽ പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം ലഭ്യമാക്കുന്നതിനായി കേന്ദ്ര ജൽശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശേഖവത്ത് പ്രത്യേക മാതൃകാ കാമ്പയിൻ ദൗത്യം ആരംഭിച്ചു.

 

രാജ്യത്തെ എല്ലാ സ്കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും സുരക്ഷിതമായ പൈപ്പിലൂടെയുള്ള കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി 2020 ഒക്ടോബർ 2 ന് 100 ദിവസത്തെ കാമ്പെയ്ൻ ആരംഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു.


കാമ്പയിന്റെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ ഗ്രാമങ്ങളിലെ എല്ലാ സ്കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രമേയം ഗ്രാമസഭകളിൽ പാസാക്കുന്നതിനായി ദേശീയ ജൽ ജീവൻ മിഷൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ സൗകര്യങ്ങൾ ഗ്രാമപഞ്ചായത്തുകളോ അല്ലെങ്കിൽ ഉപസമിതികളോ ഒരുക്കുകയും ചെയ്യണം.

 

2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള പൈപ്പ് കണക്ഷൻ സാർവത്രികമായി ലഭ്യമാക്കുകയെന്നതാണ് ജൽ ജീവൻ മിഷൻ (ജെജെഎം) ലക്ഷ്യം.

 

*****


(रिलीज़ आईडी: 1661261) आगंतुक पटल : 216
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi