ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

വൃത്തിയുള്ളതും ആരോഗ്യപൂർണമായതുമായ ഇന്ത്യക്കായുള്ള പ്രതിജ്ഞ പുതുക്കാൻ സമയമായതായി കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി

Posted On: 02 OCT 2020 3:26PM by PIB Thiruvananthpuram



ഇന്ന്, സ്വച്ച് ഭാരത് നഗര ദൗത്യം 6 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ, ആരോഗ്യ പൂർണവും വൃത്തിയുള്ളതുമായ ഇന്ത്യയ്ക്കായി നാം ഒരുമിച്ച് എടുത്ത പ്രതിജ്ഞ പുതുക്കാൻ സമയമായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളും ഭാഗമായിട്ടുള്ള പദ്ധതി കൂടുതൽ ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാ ഗാന്ധിയുടെ 151 മത് ജന്മദിനത്തിന്റെയും ശുചിത്വ ഭാരത നഗര ദൗത്യത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെയും ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡ്, കേരളം, oഫൽ, ദുൺഗർപൂർ, ഖർഗോൺ തുടങ്ങിയ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും സംസ്ഥാനങ്ങളും നഗരങ്ങളും കഴിഞ്ഞ ആറു വർഷത്തെ തങ്ങളുടെ അനുഭവം വിശദീകരിക്കുകയും ശുചിത്വ ഭാരതത്തിനായുള്ള ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു.

 

ശുചിത്വ ഭാരത നഗര ദൗത്യ വികസന പങ്കാളികളായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, യു എൻ ഡി പി, യു എൻ ഡി , യു എസ് ഡി എന്നിവരുടെ അനുഭവങ്ങളും വെബിനാറിൽ പങ്കുവെച്ചു.

****


(Release ID: 1661054) Visitor Counter : 179