ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ


ഏറ്റവുമൊടുവില്‍ 10 ലക്ഷം പേര്‍ രോഗമുക്തരായത് വെറും 12 ദിവസത്തിനിടെ

Posted On: 02 OCT 2020 12:09PM by PIB Thiruvananthpuram



തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 9,42,217 പേരാണ്.

പ്രതിദിനരോഗമുക്തരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,877 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. രോഗമുക്തിനിരക്ക് 83.70%.

ഇന്ത്യയില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം 53,52,078 ആണ്.  ഏറ്റവുമൊടുവില്‍ 10 ലക്ഷം പേര്‍ രോഗമുക്തരായത് വെറും 12 ദിവസത്തിനിടെയാണ്. ഇതോടെ, ലോകത്ത് ഏറ്റവുമധികം രോഗമുക്തരുള്ള രാജ്യമെന്ന നിലയിലാണ് ഇന്ത്യ.

ചികിത്സയിലുള്ളവരില്‍ 76.62% പേരും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ആകെ രോഗബാധിതരുടെ 14.74% ആണ് നിലവില്‍ ചികിത്സയിലുള്ളത്.
രണ്ടര ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. ഒരു ലക്ഷത്തിലധികം കേസുകളാണ് കര്‍ണാടകയിലുള്ളത്.

രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 5,000ല്‍ താഴെ പേരാണു ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 78.07% കേന്ദ്രീകരിച്ചിരിക്കുന്നത് പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. പുതിയ കേസുകളില്‍ 16,000ത്തിലധികം പേരും മഹാരാഷ്ട്രയിലാണ്. കര്‍ണാടകത്തില്‍ പതിനായിരത്തോളവും കേരളത്തില്‍ 8,000 ത്തിലധികവും പുതിയ രോഗബാധിതരുണ്ട്.

പുതുതായി രോഗമുക്തരായവരുടെ 72 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശും കര്‍ണാടകയും.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 കോവിഡ് മരണങ്ങളാണ്് രാജ്യത്തുണ്ടായത്. ഇതില്‍ 83.37% മരണവും റിപ്പോര്‍ട്ട് ചെയ്തത് 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 36% മഹാരാഷ്ട്രയിലാണ് (394 മരണം). കര്‍ണാടകയില്‍ 130 പേര്‍ മരിച്ചു.

***


(Release ID: 1661009)