ആയുഷ്
ആരോഗ്യം, പോഷണം എന്നിവയെക്കുറിച്ചുള്ള ഗാന്ധിയന്‍ ചിന്തകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വെബിനാര്‍ പരമ്പര
Posted On:
30 SEP 2020 12:25PM by PIB Thiruvananthpuram
ആരോഗ്യം, പോഷണം എന്നിവയെക്കുറിച്ചുള്ള ഗാന്ധിയന്‍ ചിന്തകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി 48 ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക വെബിനാര്‍ പരമ്പര സംഘടിപ്പിക്കുന്നു, പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഗോവ, മഹാരാഷ്ട്ര റീജിയണല്‍ ഔട്ട്‌റീച്ച് ബ്യൂറോകളും
സംയുക്തമായാണ് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ദേശീയ പ്രകൃതി ചികിത്സാ ദിനമായ നവംബര്‍ 18 വരെ വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ 12 വരെയാണ് വെബിനാര്‍ നടക്കുക. https://www.facebook.com/punenin എന്ന ഫേസ്ബുക്ക് പേജില്‍ വെബിനാര്‍ കാണാനാകും. ഇതില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തേണ്ട ആവശ്യമില്ല. ചില വെബിനാറുകള്‍ ആയുഷ് വിര്‍ച്യുല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരിക്കും നടത്തുക. അതിന്റെ ലിങ്ക് ആയുഷ് മന്ത്രാലയം പ്രത്യേകo പ്രസിദ്ധീകരിക്കും.
'ചികിത്സകനായ മഹാത്മാഗാന്ധി 'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആരോഗ്യം, ഭക്ഷണം എന്നീ വിഷയങ്ങളിലുള്ള ഗാന്ധിയന്‍ ആശയങ്ങളുടെ പ്രാധാന്യത്തെപ്പറ്റി എല്ലാ വിഭാഗo ജനങ്ങളെയും ബോധവല്‍കരിക്കുകയാണ് ലക്ഷ്യം. പ്രകൃതിചികിത്സയുടെ പ്രയോജനങ്ങള്‍ പ്രചരിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
അക്കാദമിക /ക്ലിനിക്കല്‍ രംഗത്തെ വിദഗ്ധര്‍, പ്രകൃതിചികിത്സകര്‍, ഗാന്ധിയന്‍ ചിന്തകളിലെ വിദഗ്ധര്‍ എന്നിവര്‍ ഈ സെഷനുകള്‍ കൈകാര്യം ചെയ്യും. മഹാത്മാഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാന്ധി കഥ, ഗാന്ധി ഭജന്‍ എന്നിവയും ഇതോടൊപ്പം ഉള്‍പ്പടുത്തുന്നുണ്ട്. രാജ്യത്തെ പ്രകൃതി ചികിത്സാ രീതികളെ ശാക്തീകരിക്കുന്നതിന് 1986 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ പൂനെയില്‍ ആണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി സ്ഥാപിതമായത്.
****
(Release ID: 1660335)
Visitor Counter : 208