PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 29.09.2020

Posted On: 29 SEP 2020 6:02PM by PIB Thiruvananthpuram

 

ഇതുവരെ: 

·    രാജ്യത്ത് രോഗമുക്തി നിരക്ക് 83% പിന്നിട്ടു
·    രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 41.5 ലക്ഷത്തിലധികം
·    രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനിടെസുഖം പ്രാപിച്ചത് 84,877 പേര്‍; രോഗബാധിതര്‍ 70,589
·    രാജ്യത്തു ചികിത്സയിലുള്ളത് ആകെരോഗബാധിതരുടെ 15.42% മാത്രം
·    കോവിഡ് 19 നു ശേഷം മികച്ച സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഊര്‍ജസംവിധാനം സുരക്ഷിതവും ശുദ്ധവും പൗരന്മാരുടെആവശ്യങ്ങളോട് പ്രതികരിക്കുന്നതുമാണെന്ന് ഉറപ്പുവരുത്തുമെന്നു ശ്രീ ധര്‍മേന്ദ്ര പ്രധാന്‍.
·    'കോവിഡ് 19-  വ്യവസായമേഖലയില്‍സുരക്ഷിതതൊഴിലിടത്തിനുള്ളമാര്‍ഗനിര്‍ദേശങ്ങള്‍' ലഘുലേഖ പുറത്തിറക്കി

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

ഇന്ത്യയിലെകോവിഡ്‌രോഗമുക്തി നിരക്ക് 83 ശതമാനം പിന്നിട്ടു; രോഗമുക്തി നേടിയവരും നിലവില്‍രോഗബാധിതരായവരും തമ്മിലുള്ള വിടവ്41.5 ലക്ഷത്തിലധികം

രാജ്യത്തെ കോവിഡ്‌രോഗമുക്തി നിരക്ക്ഇന്ന് 83 ശതമാനം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,877 പേരാണ്‌രാജ്യത്ത്‌കോവിഡ്‌രോഗമുക്തരായത്. കോവിഡ്‌രോഗമുക്തരുടെഎണ്ണം 51,01,397 ആയി. പുതുതായിരോഗമുക്തരായവരില്‍ 73% മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്,  ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡിഷ, കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. 20,000-ത്തോളം പേരുമായി പ്രതിദിന രോഗമുക്തരില്‍ഏറ്റവുംമുന്നില്‍മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിലായി 7000-ലധികംവീതം പ്രതിദിന രോഗമുക്തരുമായികര്‍ണ്ണാടകവും ആന്ധ്രാപ്രദേശും. രോഗമുക്തി നേടിയവരും നിലവില്‍രോഗബാധിതരായവരും (9,47,576) തമ്മിലുള്ള വിടവ് 41.5 ലക്ഷത്തിലധികമാണ് (41,53,831). സുഖംപ്രാപിച്ചവരുടെഎണ്ണം നിലവില്‍ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5.38 മടങ്ങുകൂടുതലാണിപ്പോള്‍. നിലവില്‍രോഗബാധിതരായവരുടെഎണ്ണംആകെരോഗബാധിരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്. ഇത്തുടര്‍ച്ചയായികുറയുകയുംചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെരാജ്യത്ത് 70,589 പേര്‍ക്കാണ് പുതുതായികോവിഡ് ബാധിച്ചത്. പുതിയകേസുകളില്‍ 73 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഇതില്‍മഹാരാഷ്ട്രയില്‍ 11,000 ത്തിലധികവുംകര്‍ണാടകത്തില്‍ 6,000 ത്തിലധികവുംരോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെരാജ്യത്ത് 776 കോവിഡ്മരണങ്ങളാണ്‌രേഖപ്പെടുത്തിയത്.ഇവയില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. ഇന്നലെറിപ്പോര്‍ട്ട്‌ചെയ്തമരണങ്ങളില്‍ 23% മഹാരാഷ്ട്രയില്‍ നിന്നാണ് (180 മരണം). തമിഴ്നാടില്‍ 70 പേര്‍മരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1660020


'കോവിഡ് 19-  വ്യവസായമേഖലയില്‍സുരക്ഷിതതൊഴിലിടത്തിനുള്ളമാര്‍ഗനിര്‍ദേശങ്ങള്‍' ലഘുലേഖ പുറത്തിറക്കി ഡോ. ഹര്‍ഷ്‌വര്‍ധനും ശ്രീസന്തോഷ്‌കുമാര്‍ഗാംഗ്വറും


കോവിഡ് 19 വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സംബന്ധിച്ച ലഘുലേഖ വിര്‍ച്വലായാണ് പുറത്തിറക്കിയത്.
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleseDetail.aspx? PRID = 1660056


ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രകൃതിചികിത്സയില്‍വെബിനാര്‍ പരമ്പര സംഘടിപ്പിക്കുന്നു
'ആരോഗ്യസ്വാശ്രയത്വത്തിലൂടെയുള്ളസ്വയംപര്യാപ്തത' എന്ന  ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തെ കുറിച്ച്‌കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിവെബിനാര്‍ പരമ്പര സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ 150 മത്ജന്മവാര്‍ഷികാഘോഷ ദിനമായ 2020 ഒക്ടോബര്‍രണ്ടിന് ആരംഭിക്കുന്ന വെബിനാര്‍  പരമ്പര ദേശീയ പ്രകൃതിചികിത്സ ദിനമായ 2020 നവംബര്‍ 18 വരെതുടരും.  ഏവര്‍ക്കുംഎളുപ്പത്തില്‍ലഭ്യമായലളിതമായ പ്രകൃതിചികിത്സാരീതികളിലൂടെ ജനങ്ങള്‍ സ്വയംആരോഗ്യമുള്ളവരായിരിക്കുന്നതിനുള്ളസന്ദേശമാണ് പരമ്പരയിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അവതരണ പ്രദര്‍ശനത്തിലൂടെ പ്രകൃതിചികിത്സാമാര്‍ഗ്ഗങ്ങളെ പറ്റിയുള്ളബോധവല്‍ക്കരണം നടത്താനും  ഉദ്ദേശിക്കുന്നു. വിദഗ്ധരുമായിചര്‍ച്ചകളുംതല്‍സമയസംവാദങ്ങളും നടത്താനുള്ളഅവസരവുംഉണ്ടാകും. ആരോഗ്യം,  ക്ഷേമംഎന്നിവയെപ്പറ്റിഗാന്ധിജിയുടെചിന്തകള്‍ക്ക് പ്രചാരണവും പരമ്പരയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സ്വന്തംആരോഗ്യംഓരോവ്യക്തിയുടേയുംഉത്തരവാദിത്തമാണെന്ന്ഗാന്ധിജിവിശ്വസിച്ചിരുന്നു. കോവിഡ് 19 സാഹചര്യത്തില്‍ ഈ വിഷയത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1660076

ഗംഗാനദിയെ ശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കുന്നതിന് ഉത്തരാഖണ്ഡില്‍ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

നമാമിഗംഗ പദ്ധതിയുടെ കീഴില്‍കഴിഞ്ഞ ആറ്‌വര്‍ഷംകൊണ്ട്ഉത്തരാഖണ്ഡിലെമലിനജലസംസ്‌കരണശേഷി നാലുമടങ്ങ് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ആറുവര്‍ഷമായിഗംഗയിലേക്ക്ഒഴുകിയിരുന്ന 130 ഓടകള്‍അടച്ചു. ഗംഗാനദിയെ പറ്റിയുള്ള പ്രഥമമ്യൂസിയം- 'ഗംഗ അവലോകന്‍' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാസ്‌കൂളുകളിലുംഅംഗണ്‍വാടികളിലുംകുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്നതിന് നൂറുദിന പ്രചാരണ പരിപാടിക്ക്ഒക്ടോബര്‍ 2 മുതല്‍തുടക്കംകുറിക്കും. കൊറോണക്കാലത്തും അമ്പതിനായിരത്തോളംകുടുംബങ്ങള്‍ക്ക്കുടിവെള്ള കണക്ഷന്‍ നല്‍കിയതിന് ഉത്തരാഖണ്ഡ്ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  രാജ്യത്തെ എല്ലാവീടുകളിലുംകുടിവെള്ളപൈപ്പ് കണക്ഷന്‍ ലഭ്യമാക്കുകഎന്നതാണ് ജല്‍  ജീവന്‍  പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഓരോതുള്ളിവെള്ളവുംസംരക്ഷിക്കുന്നതിന് ജല്‍ ജീവന്‍  മിഷന്റെ  പുതിയലോഗോ  പ്രചോദനമാകുംഎന്നുംഅദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍  മിഷന്‍ പുറത്തിറക്കിയമാര്‍ഗ്ഗരേഖ ഗ്രാമപഞ്ചായത്തുകള്‍ക്കും  ഗ്രാമീണര്‍ക്കുംഎല്ലാഗവണ്‍മെന്റ്‌സംവിധാനങ്ങള്‍ക്കുംവളരെ പ്രധാനപ്പെട്ടതാണെന്ന്അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരം,  പൈതൃകം,  വിശ്വാസംഎന്നിവയുടെതിളങ്ങുന്ന പ്രതീകമായിഗംഗാനദി നിലകൊള്ളുന്ന വിധം 'റോവിംഗ്ഡൗണ്‍ ദി  ഗംഗ' എന്ന പുസ്തകത്തില്‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി ശ്രീമോദി പറഞ്ഞു. ഗംഗയുടെഉത്ഭവസ്ഥാനമായഉത്തരാഖണ്ഡില്‍ നിന്ന് പശ്ചിമബംഗാളില്‍എത്തുന്നതുവരെഉള്‍ക്കൊള്ളുന്ന രാജ്യത്തെ 50 ശതമാനത്തോളം ജനസംഖ്യയുടെ നിലനില്‍പ്പിന് ഗംഗാനദി ശുചിത്വ പൂര്‍ണമായിരിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീമോദിഎടുത്തുപറഞ്ഞു.
ഏറ്റവും ബൃഹത്തായസംയോജിത നദീസംരക്ഷണ പദ്ധതിയായ നമാമിഗംഗ, ഗംഗാനദിയുടെശുചീകരണത്തോടൊപ്പം പരിപാലനത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഈ  പുതുചിന്തയുംസമീപനവുംഗംഗാനദിക്ക് നവചൈതന്യംതിരികെകൊണ്ടുവന്നു. പൊതുജന പങ്കാളിത്തവുംദീര്‍ഘവീക്ഷണമില്ലാത്തതുമായ  പഴയരീതിതിരഞ്ഞെടുത്തിരുന്നുഎങ്കില്‍സ്ഥിതിഇപ്പോഴത്തെതേതിലുംമോശമാകുമായിരുന്നുഎന്നുംഅദ്ദേഹം പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1660096


ഉത്തരാഖണ്ഡിലെ നമാമി ഗംഗ പദ്ധതിക്കു കീഴിലുള്ളആറ്‌മെഗാ പ്രോജക്ടുകളുടെഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയഅഭിസംബോധനയുടെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1659994


ഇന്ത്യ-ഡെന്‍മാര്‍ക്ക് തത്രപരമായ പങ്കാളിത്തത്തിനുള്ളസംയുക്ത പ്രസ്താവന
2020 സെപ്റ്റംബര്‍ 28 ന് ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള വെര്‍ച്വല്‍ഉച്ചകോടിക്ക് ഡെന്‍മാര്‍ക്ക്  പ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുംസംയുക്ത അദ്ധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ഫ്രെഡറിക്‌സനും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച്ഊഷ്മളവുംസൗഹാര്‍ദ്ദപരവുമായഅന്തരീക്ഷത്തില്‍ആഴത്തിലുള്ളഅഭിപ്രായകൈമാറ്റം നടത്തി. കാലാവസ്ഥാവ്യതിയാനവുംഹരിത പരിവര്‍ത്തനവുംകോവിഡ് -19 മഹാമാരിയുംഉള്‍പ്പെടെഇരുവിഭാഗത്തിനും ആഗോളതാല്‍പ്പര്യമുള്ളവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സുസ്ഥിര സമ്പദ്വ്യവസ്ഥകളെയുംസമൂഹങ്ങളെയുംത്വരിതപ്പെടുത്തുന്നതിന് പൊതുവായ ധാരണ. വിശ്വസ്ത പങ്കാളികളായിതുടരാനുള്ള ആഗ്രഹംകണക്കിലെടുത്ത്, ഇന്ത്യ-ഡെന്‍മാര്‍ക്ക് ബന്ധത്തെ ഹരിത തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്താന്‍ രണ്ട് പ്രധാനമന്ത്രിമാരും സമ്മതിച്ചു.  ഈ പങ്കാളിത്തംഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ഒരുസംയുക്ത കമ്മീഷന്‍ (2009 ഫെബ്രുവരി 6 ന് ഒപ്പുവെച്ചു) സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ളകരാറിനെ ശക്തിപ്പെടുത്തുകയുംഏകീകരിക്കുകയുംചെയ്യും. ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് രാഷ്ട്രീയസഹകരണംമുന്നോട്ട്‌കൊണ്ടുപോകുന്നതിനും സാമ്പത്തിക ബന്ധങ്ങളുംഹരിതവളര്‍ച്ചയുംവികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതിനും ആഗോളവെല്ലുവിളികളെയുംഅവസരങ്ങളെയുംഅഭിമുഖീകരിക്കുന്നതിനുള്ളസഹകരണംശക്തിപ്പെടുത്തുന്നതിനും പരസ്പരം പ്രയോജനകരമായഒരു ക്രമീകരണമാണ്; ഹരിതഊര്‍ജ്ജ പരിവര്‍ത്തനത്തെയുംകാലാവസ്ഥാവ്യതിയാനത്തെയുംസംബന്ധിച്ച ആഗോളവെല്ലുവിളികളെയും പരിഹാരങ്ങളെയുംഅഭിമുഖീകരിക്കുന്നതില്‍ രണ്ട് പ്രധാനമന്ത്രിമാരുംഅടുത്ത പങ്കാളിത്തംസ്ഥിരീകരിച്ചു. കാലാവസ്ഥാവ്യതിയാനത്തിനെതിരായആഗോള പോരാട്ടത്തില്‍ഇന്ത്യയും ഡെന്‍മാര്‍ക്കും മുന്‍പന്തിയിലാണെന്ന് രണ്ട് പ്രധാനമന്ത്രിമാരും സമ്മതിക്കുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1660027


രാജ്യത്ത്ഒരുസമഗ്ര ഊര്‍ജ്ജസുരക്ഷ സംവിധാനത്തിന് രൂപം നല്‍കാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 'ആത്മനിര്‍ഭര്‍  ഭാരത' മുന്നേറ്റംകരുത്തു പകരുമെന്ന്‌കേന്ദ്രമന്ത്രി ശ്രീ  ധര്‍മ്മേന്ദ്ര പ്രധാന്‍
ആത്മനിര്‍ഭര്‍  ഭാരതത്തിനായി ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെആഹ്വാനം രാജ്യത്ത്ഒരുസമഗ്ര ഊര്‍ജ്ജസുരക്ഷാസംവിധാനം വികസിപ്പിക്കാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്കരുത്ത് പകരുമെന്ന് പെട്രോളിയം പ്രകൃതിവാതകസ്റ്റീല്‍വകുപ്പ് മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍. ആഗോള തീവ്രവാദ വിരുദ്ധ സമിതിസംഘടിപ്പിച്ച ജിസിടിസിഊര്‍ജസുരക്ഷ സമ്മേളനം -2020 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം. കോവിഡ് 19 വെല്ലുവിളികളെ ഫലപ്രദമായിമറികടക്കുന്നതിനും കഴിഞ്ഞ ആറുവര്‍ഷമായിരാജ്യത്ത് നടപ്പാക്കുന്ന ശക്തമായഊര്‍ജ്ജ നയങ്ങളുടെതുടര്‍ച്ച ഉറപ്പാക്കുന്നതിനും ഇത്‌സഹായിക്കുംഎന്നുംകേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അസംസ്‌കൃതഎണ്ണയുടെ ഇറക്കുമതിയിന്‍  മേലുള്ള ആശ്രയത്വംകുറയ്ക്കാനായിരാജ്യത്ത്അഞ്ച് പ്രധാന മുന്നേറ്റങ്ങളാണ് നടക്കുന്നതെന്ന് ശ്രീ പ്രധാന്‍  അറിയിച്ചു. ആഭ്യന്തര എണ്ണ -പ്രകൃതിവാതകഉത്പാദനം വര്‍ധിപ്പിക്കുക, ജൈവ-  പുനരുപയോഗ  ഇന്ധന രൂപങ്ങള്‍  പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട ഊര്‍ജ്ജക്ഷമതകൈവരിക്കുക, ഊര്‍ജ്ജരൂപങ്ങളുടെസംരക്ഷണംഉറപ്പാക്കുക, ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍മികവ്‌കൈവരിക്കുകതുടങ്ങിയഇത്തരം നീക്കങ്ങള്‍ രാജ്യത്ത്‌വലിയമാറ്റംകൊണ്ടുവന്നിട്ടുള്ളതായുംഅദ്ദേഹംചൂണ്ടിക്കാട്ടി. ആഗോള ജനസംഖ്യയുടെ 16 ശതമാനം വരുന്ന ഭാരതീയര്‍,  ലോകത്തെ പ്രാഥമികഊര്‍ജ്ജരൂപങ്ങളുടെവെറും 6 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്എന്ന്‌കേന്ദ്രമന്ത്രി  ഓര്‍മിപ്പിച്ചു. ആളോഹരിഊര്‍ജ ഉപഭോഗത്തില്‍ആഗോളശരാശരിയുടെമൂന്നിലൊന്ന് മാത്രമാണ്ഇന്ത്യയുടേത്. ഈ വിടവ് നികത്താന്‍ സാധ്യമായഎല്ലാഊര്‍ജ്ജരൂപങ്ങളുടെയുംമെച്ചപ്പെട്ട ഉപഭോഗരീതികള്‍വികസിപ്പിക്കേണ്ടതുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1660024


തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന എന്നീസംസ്ഥാനങ്ങള്‍ക്കായികെഎംഎസ് 2020-21നായി 13.77 എല്‍എംടി പയര്‍വര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളുംവാങ്ങുന്നതിന് അനുമതി
ഖാരിഫ് വിപണന സീസണ്‍ 2020-21 ആരംഭിച്ചതോടെയാണ് നടപടികള്‍ക്ക് തുടക്കമായത്. കഴിഞ്ഞ സീസണുകളില്‍ചെയ്തതുപോലെ നിലവിലുള്ളഎംഎസ്പി സ്‌കീമുകള്‍ അനുസരിച്ച്കര്‍ഷകരില്‍ നിന്ന്ഖാരിഫ് 2020-21 വിളകള്‍ ഗവണ്‍മെന്റ്‌ശേഖരിക്കുന്നത്തുടരുകയാണ്. 
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleseDetail.aspx? PRID = 1659765


പിഎംകെയേഴ്‌സ് ഫണ്ടിലേക്ക് ബിവിപി 2.11 കോടിരൂപ കൈമാറി
സാമൂഹ്യ സംഘടനയായ ഭാരത് വികാസ് പരിഷദ് പിഎംകെയേഴ്‌സിനുള്ള തുകയുടെചെക്ക് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനാണുകൈമാറിയത്. 
വിശദാംശങ്ങള്‍ക്ക്: https: //pib.gov.in/PressReleseDetail.aspx? PRID = 1659787.

***
 

 


(Release ID: 1660217)