പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
രാജ്യത്ത് ഒരു സമഗ്ര ഊർജ്ജ സുരക്ഷ സംവിധാനത്തിന് രൂപം നൽകാനുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് 'ആത്മനിർഭർ ഭാരത' മുന്നേറ്റം കരുത്തു പകരുമെന്ന് കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ
Posted On:
29 SEP 2020 1:35PM by PIB Thiruvananthpuram
ആത്മനിർഭർ ഭാരതത്തിനായി ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യത്ത് ഒരു സമഗ്ര ഊർജ്ജ സുരക്ഷാസംവിധാനം വികസിപ്പിക്കാനുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് പെട്രോളിയം പ്രകൃതിവാതക സ്റ്റീൽ വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ.
ആഗോള തീവ്രവാദ വിരുദ്ധ സമിതി സംഘടിപ്പിച്ച ജിസിടിസി ഊർജ സുരക്ഷ സമ്മേളനം -2020 ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് 19 വെല്ലുവിളികളെ ഫലപ്രദമായി മറികടക്കുന്നതിനും കഴിഞ്ഞ ആറു വർഷമായി രാജ്യത്ത് നടപ്പാക്കുന്ന ശക്തമായ ഊർജ്ജ നയങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും എന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൻ മേലുള്ള ആശ്രയത്വം കുറയ്ക്കാനായി രാജ്യത്ത് അഞ്ച് പ്രധാന മുന്നേറ്റങ്ങളാണ് നടക്കുന്നതെന്ന് ശ്രീ പ്രധാൻ അറിയിച്ചു. ആഭ്യന്തര എണ്ണ -പ്രകൃതി വാതക ഉത്പാദനം വർധിപ്പിക്കുക, ജൈവ- പുനരുപയോഗ ഇന്ധന രൂപങ്ങൾ പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട ഊർജ്ജക്ഷമത കൈവരിക്കുക, ഊർജ്ജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക, ശുദ്ധീകരണ പ്രവർത്തനങ്ങളിൽ മികവ് കൈവരിക്കുക തുടങ്ങിയ ഇത്തരം നീക്കങ്ങൾ രാജ്യത്ത് വലിയ മാറ്റം കൊണ്ടു വന്നിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള ജനസംഖ്യയുടെ 16 ശതമാനം വരുന്ന ഭാരതീയർ, ലോകത്തെ പ്രാഥമിക ഊർജ്ജ രൂപങ്ങളുടെ വെറും 6 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ഓർമിപ്പിച്ചു. ആളോഹരി ഊർജ ഉപഭോഗത്തിൽ ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയുടേത്. ഈ വിടവ് നികത്താൻ സാധ്യമായ എല്ലാ ഊർജ്ജ രൂപങ്ങളുടെയും മെച്ചപ്പെട്ട ഉപഭോഗ രീതികൾ വികസിപ്പിക്കേണ്ടതുണ്ട്.
ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും ദേശീയതലത്തിൽ ഇന്ത്യ നടത്തി വരുന്നതായും ശ്രീ പ്രധാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 2022ഓടെ 175 ജിഗാ വാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കും. 2030 ഓടെ ഇത് 450 ജിഗാവാട്ട് ആയും വർധിപ്പിക്കും.
***
(Release ID: 1660024)
Visitor Counter : 217
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Tamil
,
Telugu