യുവജനകാര്യ, കായിക മന്ത്രാലയം
ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ പരിപാടികൾ സംഘടിപ്പിച്ച് നെഹ്റു യുവ കേന്ദ്ര
Posted On:
27 SEP 2020 10:16AM by PIB Thiruvananthpuram
കഴിഞ്ഞ രണ്ട് വർഷക്കാലമായി സെപ്റ്റംബർ മാസം രാജ്യമെമ്പാടും പോഷണ മാസമായി കേന്ദ്ര യുവജനകാര്യ വകുപ്പിന്റെ ഭാഗമായ നെഹ്റു യുവ കേന്ദ്ര സംഘതൻ (NYKS) ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി "ഓരോ ഗൃഹത്തിലും പോഷണ ഉത്സവം" എന്ന സന്ദേശവും പ്രചരിപ്പിക്കുന്നു.
ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി ജില്ലാ നെഹ്റു യുവ കേന്ദ്രങ്ങൾ, രാജ്യമെമ്പാടുമുള്ള ഗ്രാമീണർക്ക് ഇടയിൽ പോഷക കുറവ്, മുലപ്പാലിന്റെ പ്രാധാന്യം, അടുക്കളത്തോട്ടങ്ങളുടെ വ്യാപനം എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്തി വരുന്നു. ദേശീയ യുവജന സന്നദ്ധപ്രവർത്തകർ (NYVs), യുവജന ക്ലബ്ബ് അംഗങ്ങൾ, കോവിഡ് വോളണ്ടിയേഴ്സ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികൾ, ജില്ലാ ഭരണകൂടങ്ങൾ, അംഗനവാടി, ആശാവർക്കർമാർ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് നടപ്പാക്കുന്നത്
പോഷക മാസാചരണത്തിന്റെ ഭാഗമായി ഇതുവരെ 1,04,421 പരിപാടികൾ സംഘടിപ്പിച്ചു. 51,02,912 യുവാക്കളും ഗ്രാമീണരും ഇതിൽ പങ്കെടുത്തു. മാസാചരണത്തിന്റെ ഭാഗമായി 1125 വെബിനാറുകളും സംഘടിപ്പിച്ചു. കൂടാതെ മാസാചരണ ആശയങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള പരസ്യങ്ങൾ, 74,213 ഗ്രാമങ്ങളിലാണ് പ്രദർശിപ്പിച്ചത്. പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് 1862 യോഗങ്ങളും സംഘടിപ്പിച്ചു. 6,54,320 യുവാക്കുകളെ പങ്കെടുപ്പിച്ചുകൊണ്ട്, 25,164 പ്രതിജ്ഞ ചടങ്ങുകളും നടന്നു. പോഷണ മാസാചരണത്തിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു. 38 ലക്ഷം യുവാക്കൾക്കും ഗ്രാമീണർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. 29,057 റാലികൾ, സൈക്കിൾ യാത്രകൾ, സാംസ്കാരിക പരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനങ്ങൾ, മത്സരങ്ങൾ, മറ്റു പ്രദർശനങ്ങൾ തുടങ്ങിയവയും പോഷണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
********
(Release ID: 1659549)
Visitor Counter : 276