തൊഴില്‍, ഉദ്യോഗ മന്ത്രാലയം

പാർലമെന്റ്  മൂന്ന് ലേബർ കോഡുകൾ പാസാക്കി

Posted On: 23 SEP 2020 4:28PM by PIB Thiruvananthpuram



ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്–- 2020 (ii) കോഡ്‌ ഓൺ ഒകുപേഷണൽ സേഫ്‌റ്റി, ഹെൽത്ത്‌ ആൻഡ്‌ വർക്കിംഗ്‌ കണ്ടീഷനൽ കോഡ്‌–- 2020, (iii) സോഷ്യൽ സെക്യൂരിറ്റി കോഡ്–- 2020 എന്നീ മൂന്ന് ലേബർ കോഡുകൾ രാജ്യസഭ ഇന്ന് പാസാക്കി. ഇതോടെ, ലോകസഭ ഇന്നലെ ഈ ബില്ലുകൾ പാസാക്കിയതിലൂടെ ഈ കോഡുകൾ നടപ്പിലാക്കുന്നതിനുള്ള തടസങ്ങൾ  നീങ്ങി.


തൊഴിലാളികളുടെയും വ്യവസായികളുടെയും മറ്റ് അനുബന്ധ കക്ഷികളുടെയും കാര്യങ്ങൾ സൗഹൃദപരമാക്കുന്ന ചരിത്രപരമായ ഗതിമാറ്റമാണിത്‌ എന്നാണ് ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ സംസാരിച്ച ശ്രീ ഗംഗ്‌വർ അഭിപ്രായപ്പെട്ടത്‌.


ലേബർ കോഡുകൾ അന്തിമ രൂപമാക്കുന്നതിന് മുമ്പ് 29 തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളായി ഗവൺമെന്റ്‌ സംയോജിപ്പിച്ചുവെന്ന്‌ ശ്രീ ഗംഗ്‌വർ  പറഞ്ഞു. ഒൻപത് ത്രികക്ഷി യോഗങ്ങൾ, 4 ഉപസമിതികൾ, 10 മന്ത്രിതല കൂടിക്കാഴ്‌ചകൾ, ട്രേഡ് യൂണിയനുകളുമായും എംപ്ലോയേഴ്സ് അസോസിയേഷനുകളുമായും സംസ്ഥാന സർക്കാരുകളും  വിദഗ്ദ്ധരുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ചർച്ചകൾ കൂടാതെ ജനങ്ങളിൽ നിന്ന് 2- 3 മാസം കൊണ്ട്‌ പൊതു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. 

സ്വയംപര്യാപ്ത അധ്വാനത്തിന്റെ ക്ഷേമത്തിന്റെയും അവകാശങ്ങളുടെയും ഘടന നാല് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആദ്യത്തെ തൂണ്‌ ശമ്പള പരിരക്ഷയാണ്. ആദ്യമായി സംഘടിത, അസംഘടിത മേഖലയിലെ  50 കോടി  തൊഴിലാളികൾക്ക് മിനിമം വേതനം സമയബന്ധിതമായി  ലഭിക്കാനുള്ള നിയമപരമായ അവകാശം സർക്കാർ നൽകി.
തൊഴിൽ സുരക്ഷയാണ്‌ രണ്ടാമത്തെ പ്രധാനസ്തംഭം. ഒ‌എസ്‌എച്ച് കോഡിൽ ആദ്യമായി ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള തൊഴിലാളികൾക്കായി  വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കുന്നു. കൂടാതെ ഏത് സ്ഥാപനത്തിലും സ്ത്രീകൾക്ക് അവരുടെ ഇഷ്ടാനുസരണം രാത്രി ജോലി ചെയ്യാമെന്ന് വ്യവസ്ഥയുമുണ്ട്‌.


മൂന്നാമത്തെ പ്രധാന സ്തംഭം സമഗ്ര സാമൂഹ്യ സുരക്ഷയാണ്‌. രാജ്യത്തെ 740 ജില്ലകളിലും ഇഎസ്‌ഐസി കവറേജ് ഉണ്ടാകും. അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷക്കായി സാമൂഹ്യ സുരക്ഷാ ഫണ്ട്‌ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


വ്യാവസായ യൂണിറ്റുകളിൽ സമാധാനവും ഐക്യവും നിലനിൽക്കുന്നതിനായി ലളിതവും ഫലപ്രദവുമായ ഐആർ കോഡ് ഉണ്ടാക്കിയിട്ടുണ്ടെന്ന് നാലാം തൂണിനെക്കുറിച്ച്  ശ്രീ ഗംഗ്‌വാർ പറഞ്ഞു.


ആദ്യമായി ട്രേഡ് യൂണിയനുകളെ സ്ഥാപനതലത്തിലും സംസ്ഥാന തലത്തിലും കേന്ദ്രതലത്തിലും നിയമപരമായി അംഗീകരിക്കുന്നു. പുതിയ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിലൂടെ സബ്കാ സാത്ത്, സബ്‌കാ വികാസ്, സബ്കാ വിശ്വാസ് എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് വലിയ ഊർജ്ജം ലഭിക്കുമെന്നും വികസിത രാജ്യങ്ങളുടെ മുൻനിരയിലേക്ക്‌ ഇന്ത്യ നീങ്ങുമെന്നും  ശ്രീ ഗംഗ്‌വാർ ഊന്നിപ്പറഞ്ഞു.

****



(Release ID: 1658478) Visitor Counter : 305