നിയമ, നീതി മന്ത്രാലയം

ടെലി ലോ പരിപാടിയുടെ, ഗുണഭോക്താക്കളുടെ അനുഭവ കഥകളുടെ  ഇ -പതിപ്പ് കേന്ദ്ര നീതിന്യായ  വകുപ്പ് പുറത്തിറക്കി

Posted On: 23 SEP 2020 10:15AM by PIB Thiruvananthpuram


ടെലി- ലോ പരിപാടിയുടെ വിജയത്തിന്റ  സ്മരണയ്ക്കായി പരിപാടിയുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളും, തർക്കപരിഹാരത്തിൽ അവർക്ക് ലഭിച്ച സഹായങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ബുക്ക്‌ലെറ്റ് കേന്ദ്ര നീതിന്യായ വകുപ്പ് പുറത്തിറക്കി. "ടെലി ലോ: സഹായം അന്യമായവരിലേക്ക് അത് എത്തിക്കുമ്പോൾ, ഗുണഭോക്താക്കളുടെ അനുഭവസാക്ഷ്യങ്ങൾ" എന്ന് പേരിട്ടിരിക്കുന്ന ബുക്ക് ലെറ്റിൽ, തങ്ങളുടെ ദൈനംദിന ജീവിതത്തിൽ  നേരിട്ട പ്രശ്നങ്ങളും അവയ്ക്ക്  ലഭിച്ച പരിഹാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 29 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 115 ആസ്പിറേഷനൽ ജില്ലകൾ ഉൾപ്പെടെയുള്ള 260 ജില്ലകൾ, 29860 പൊതു സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി നൽകിവരുന്ന സൗകര്യം മൂന്ന് ലക്ഷത്തിലേറെ പേർ ഇതുവരെ ഉപയോഗിച്ചിട്ടുണ്ട്.

വ്യവഹാര നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ വേണ്ട സഹായം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് 2017 ടെലി ലോ പരിപാടിക്ക് രാജ്യത്ത് തുടക്കമായത്. രാജ്യത്തെ വിവിധ പഞ്ചായത്തുകളിലെ പൊതുസേവന കേന്ദ്രങ്ങളിലെ വീഡിയോ കോൺഫറൻസിംഗ് ടെലഫോൺ സൗകര്യങ്ങളിലൂടെ വിദഗ്ധ അഭിഭാഷകരുടെ പാനലുമായി ആവശ്യക്കാർക്ക് ആശയവിനിമയം നടപ്പാക്കാൻ ഇതിലൂടെ സാധിച്ചു.

 നിയമ സഹായം ആവശ്യമുള്ള ആളുകളിലും സമൂഹങ്ങളിലും ടെലി ലോ സൗകര്യം എത്തിക്കാൻ NALSA, CES-eGov  എന്നിവയ്ക്ക്  കീഴിലുള്ള മുൻനിര വോളന്റിയര്‍മാരിലൂടെ സാധിച്ചു.

IEC മായി ബന്ധപ്പെട്ട വിദഗ്ധ വിവരങ്ങൾ https://www.tele-law.in/ എന്ന പൊതു പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

****



(Release ID: 1658181) Visitor Counter : 142