വാണിജ്യ വ്യവസായ മന്ത്രാലയം
കോവിഡ് 19 പശ്ചാത്തലത്തിൽ ദ്രവ ഓക്സിജന്റെ ആഭ്യന്തര ചരക്ക് നീക്കത്തിന് ഐ എസ് ഓ ടാങ്ക് കണ്ടെയ്നറുകൾ ഉപയോഗിക്കാൻ പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന് (PESO) അനുമതി നൽകി.
Posted On:
23 SEP 2020 10:43AM by PIB Thiruvananthpuram
കോവിഡ് 19 പശ്ചാത്തലത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ, ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള ദ്രവ ഓക്സിജന്റെ ആഭ്യന്തര ചരക്ക് നീക്കത്തിന് ഐഎസ്ഓ കണ്ടെയ്നറുകൾ ഉപയോഗിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന് അനുമതി . കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റണൽ ട്രേഡ് വകുപ്പാണ് അനുമതി നൽകിയത്.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിതവും നിരവധി സംരക്ഷിത കവചങ്ങളോട് കൂടിയതുമായ കണ്ടെയ്നറുകൾ ആണ് ദ്രവ ഓക്സിജൻ നീക്കത്തിന് ഉപയോഗിക്കുന്നത്. ഇന്റർ നാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ(ISO) അംഗീകാരമുള്ള ഈ കണ്ടെയ്നറുകൾ വഴി ഒരു തവണ 20 MT ദ്രവ ഓക്സിജൻ വരെ കൊണ്ടുപോകാൻ കഴിയും. രാജ്യത്ത് ദ്രവ ഓക്സിജന്റെ ലഭ്യത കുറവുള്ള പ്രദേശത്തേക്ക് റോഡ് മാർഗം ഉള്ള ചരക്ക് നീക്കത്തിന് ഐഎസ്ഓ ടാങ്ക് കണ്ടെയ്നറുകൾ സഹായിക്കും.
ക്രയോജനിക് ഓക്സിജൻ നിർമാതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ആഭ്യന്തര നീക്കത്തിന് ഐഎസ് ഓ ടാങ്ക് കണ്ടെയ്നറുകൾ ഉപയോഗിക്കാനുള്ള നടപടികൾക്ക് വകുപ്പ് തുടക്കം കുറിച്ചത്. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രാരംഭഘട്ടത്തിൽ ഒരു വർഷത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്.
********
(Release ID: 1658071)
Visitor Counter : 196