PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 22.09.2020

Posted On: 22 SEP 2020 6:17PM by PIB Thiruvananthpuram

ഇതുവരെ: 

കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം പേർ(1,01,468) കോവിഡ്  രോഗമുക്തി നേടി

രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 45 ലക്ഷത്തോളം അടുത്തു. 80.86% ആണ് രോഗമുക്തി നിരക്ക്

രാജ്യത്തെ മരണ നിരക്ക് 1.59%

ഉയര്‍ന്ന ശ്രദ്ധ നല്‍കേണ്ട 7 സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണപ്രദേശങ്ങളുടെ കോവിഡ് പ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും സ്ഥിതിയും തയാറെടുപ്പുകളും പ്രധാനമന്ത്രി നാളെ അവലോകനം ചെയ്യും

വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയ  ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുള്ള  2020- 21 അധ്യയന കാലത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച യുജിസി  മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

പ്രതിദിന കോവിഡ്  രോഗമുക്തി നിരക്കിൽ ഇന്ത്യക്ക് റെക്കോർഡ് വർധന: കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം പേർ(1, 01, 468)പേർ  രാജ്യത്ത് രോഗമുക്തി നേടി. പ്രതിദിന കോവിഡ് രോഗ മുക്തരുടെ എണ്ണത്തിൽ  തുടർച്ചയായി നാല് ദിവസമായി വർധന രേഖപ്പെടുത്തുകയാണ്. ഇതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 45 ലക്ഷത്തോളം (44, 97, 867)അടുത്തു. 80.86% ആണ് രോഗമുക്തി നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657597

 

ഉയര്‍ന്ന ശ്രദ്ധ നല്‍കേണ്ട 7 സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണപ്രദേശങ്ങളുടെ കോവിഡ് പ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും സ്ഥിതിയും തയാറെടുപ്പുകളും പ്രധാനമന്ത്രി അവലോകനം ചെയ്യും: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതിവിവരങ്ങളും തയാറെടുപ്പുകളും അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായുള്ള ഉന്നതതല വെര്‍ച്ച്വല്‍ യോഗത്തിന് 2020 സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657615

 

 

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കായികക്ഷമതാ തല്‍പരരുമായി പ്രധാനമന്ത്രി സംസാരിക്കും: ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ പ്രഥമ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 2020 സെപ്റ്റംബര്‍ 24ന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫിറ്റ് ഇന്ത്യാ ഡയലോഗ് എന്ന സവിശേഷ പരിപാടിയിൽ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കായികക്ഷമതയില്‍ സ്വാധീനം ചെലുത്തുന്നവരും പൗരന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തും

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657626

 

ഐഐടി ഗുവാഹത്തിയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657699

 

ഐഐടി ഗുവാഹത്തിയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657710

 

പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന  ചെയ്തു സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657623

 

വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയ ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുള്ള 2020- 21 അധ്യയന കാലത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച യുജിസി  മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657732

 

2021-22 ലെ വിപണന സീസണിൽ റാബി വിളകൾക്കുള്ള പുതുക്കിയ താങ്ങുവില (എം.എസ്.പി.) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657423

 

വസ്ത്ര മേഖലയില്‍ കോവിഡ് മഹാമാരിയുടെ സ്വാധീനം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657698

 

മഹാമാരി കാലത്ത് അംഗനവാടി ജീവനക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657677

 

മഹാമാരിക്കാലത്തെ തിരഞ്ഞെടുപ്പ്- ഇസിഐ വെബിനാറില്‍ മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ പങ്കുവച്ച് ജനാധിപത്യ രാജ്യങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657511

 

സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനത്തില്‍ വര്‍ദ്ധന

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657678

 

കോവിഡ്-19 കാലത്തും സുഗമമായി പ്രവര്‍ത്തിച്ച് വിവരാവകാശ നിയമം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1657765

 

 

****

 


(Release ID: 1657846) Visitor Counter : 238