പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കായികക്ഷമതാ തല്‍പരരുമായി പ്രധാനമന്ത്രി സംസാരിക്കും
ഫിറ്റ് ഇന്ത്യാ സംഭാഷണം സംഘടിപ്പിക്കുന്നത് ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ പ്രഥമവാര്‍ഷികത്തില്‍
Posted On:
22 SEP 2020 12:23PM by PIB Thiruvananthpuram
ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ പ്രഥമ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 2020 സെപ്റ്റംബര്‍ 24ന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫിറ്റ് ഇന്ത്യാ ഡയലോഗ് എന്ന സവിശേഷ പരിപാടിയില്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കായികക്ഷമതയില്‍ സ്വാധീനം ചെലുത്തുന്നവരും പൗരന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തും.
ഈ ഓണ്‍ലൈന്‍ ആശയവിനിമയത്തിലൂടെ വ്യക്തികള്‍ തങ്ങളുടെ കായികക്ഷമതായാത്രയിലെ സംഭവകഥകളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനൊപ്പം പ്രധാനമന്ത്രിയില്‍ നിന്നും കായികക്ഷമതയേയും നല്ല ആരോഗ്യത്തെയും കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും തേടും. ശാരീരികക്ഷമയില്‍ സ്വാധീനം ചെലുത്തുന്ന മറ്റുള്ളവര്‍ക്കൊപ്പം വിരാട് കോഹ്ലി, മിലിന്ദ് സോമന്‍, രുജ്ക്താ ദിവേകര്‍ തുടങ്ങിയ പ്രമുഖരും ഇതില്‍ പങ്കെടുക്കും.
കോവിഡ്-19ന്റെ സമയത്ത് ശാരീരികക്ഷമത എന്നത് ജീവിതത്തിന്റെ കൂടുതല്‍ പ്രധാനഭാഗമായി മാറിയിട്ടുണ്ട്. ഈ ആശയവിനിമയം പോഷകാഹാരം, സൗഖ്യം കായികക്ഷമതയുടെ മറ്റ് വിഭാഗങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള കാലികവും ഫലപ്രദവുമായി ആശയവിനിമയമായിരിക്കും.
ഒരു ജനകീയ പ്രസ്ഥാനമായി ആദരണീയനായ പ്രധാനമന്ത്രി തന്നെ വിഭാവനം ചെയ്ത ഫിറ്റ് ഇന്ത്യാ ഡയലോഗ് ഇന്ത്യയെ ഒരു കായികക്ഷമതയുള്ള രാജ്യമാക്കി മാറ്റുന്നതിന് വേണ്ട പദ്ധതികള്‍ രൂപീകരിക്കുന്നതിനായി രാജ്യത്തെ പൗരന്മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള മറ്റൊരു പരിശ്രമവും കൂടിയാണ്. ചിലവുകുറഞ്ഞതും വിവിധതരം കളികളിലൂടെയും ശാരീരികക്ഷമതയോടെയിരിക്കുന്നതിനുള്ള ആശയങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഫിറ്റ് ഇന്ത്യാ മൂവ്മെന്റ്. ഇതിലൂടെ ശാരീരികക്ഷമതയോടെയിരിക്കാന്‍ പ്രേരിപ്പിക്കുകയും എല്ലാ ഇന്ത്യാക്കാരന്റെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്തതായി കായികക്ഷമതയെ മാറ്റുകയും അതിനെ ഈ സംഭാഷണത്തിലൂടെ ശക്തിപ്പെടുത്തുകയുമാണ് പരമമായ ലക്ഷ്യം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ഉത്സാഹഭരിതരായ ജനവിഭാഗത്തിന്റെ പങ്കാളിത്തം കാണാനായിട്ടുണ്ട്. ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലോത്തോണ്‍, ഫിറ്റ് ഇന്ത്യാ വാരം, ഫിറ്റ് ഇന്ത്യാ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി മറ്റ് നിരവധി പരിപാടികളിലെല്ലാം ചേര്‍ന്ന് 3.5 കോടി ജനങ്ങളുടെ പങ്കാളിത്തം കാണാനായി. കായികക്ഷമതാ ഉത്സാഹികകളുടെ പങ്കാളിത്തമുണ്ടാകുന്ന ഫിറ്റ് ഇന്ത്യാ ഡയലോഗ് ദേശീയതലത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ വിജയത്തിന് രാജ്യത്തെ പൗരന്മാരുടെ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന വീക്ഷണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
എന്‍.ഐ.സിയുടെ https://pmindiawebcast.nic.in ലിങ്കിലൂടെ സെപ്റ്റംബര്‍ 24 ഉച്ചയ്ക്ക് 11.30ന് താല്പര്യമുള്ളവര്‍ക്ക് ഫിറ്റ് ഇന്ത്യാ ഡയലോഗില്‍ പങ്കാളികളാകാം.
*****
(Release ID: 1657762)
Visitor Counter : 205
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada