പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉയര്‍ന്ന ശ്രദ്ധ നല്‍കേണ്ട 7 സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണപ്രദേശങ്ങളുടെ കോവിഡ് പ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും സ്ഥിതിയും തയാറെടുപ്പുകളും പ്രധാനമന്ത്രി അവലോകനം ചെയ്യും

Posted On: 22 SEP 2020 11:54AM by PIB Thiruvananthpuram

 

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതിവിവരങ്ങളും തയാറെടുപ്പുകളും അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായുള്ള ഉന്നതതല വെര്‍ച്ച്വല്‍ യോഗത്തിന് 2020 സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിക്കും.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും.

രാജ്യത്തെ നിലവിലെ സജീവമായ കേസുകളില്‍ 63%വും ഈ ഏഴ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മൊത്തം സ്ഥിരീകരിച്ച കേസുകളുടെ 65.5%ന്റെയും മരണത്തില്‍ 77%ന്റെയും പങ്ക് ഇവിടങ്ങളിലാണ്. മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലും പഞ്ചാബിലും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിിലാണ് 2.0% ന്റെ കേസ് ഫാറ്റലിറ്റി റേറ്റോടെ(സി.എഫ്.ആര്‍) ഏറ്റവും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബും ഉത്തര്‍പ്രദേശും ഒഴികെയുള്ളിടങ്ങളിലെ പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിക്കും (8.52% )മുകളില്‍ ആണ്.

കേന്ദ്രസർക്കാർ സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുമായി അടുത്ത ഏകോപനത്തോടെയും സഹകരണത്തോടെയും രാജ്യത്തെ കോവിഡ് പോരാട്ടത്തിന്  നേതൃത്വം നല്‍കുകയാണ്. ആരോഗ്യപരിരക്ഷാ, മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് അവരെ സഹായിക്കുന്നുമുണ്ട്. ന്യൂഡല്‍ഹി എയിംസുമായി സഹകരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമമന്ത്രാലയം ഏറ്റെടുത്ത ഇ-ഐ.സി.യു ടെലി കണ്‍സള്‍ട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യമുള്ള അത്യാഹിതവിഭാഗങ്ങളുടെ ചികിത്സാ പരിപാലനം നല്ലരീതിയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളുമായുള്ള ഉന്നതതല അവലോകനം ആശുപത്രികളിലും കോവിഡ് ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തും.രോഗം തടഞ്ഞുനിര്‍ത്തല്‍, നിരീക്ഷണം, പരിശോധന, പോസിറ്റീവ് കേസുകളുടെ കാര്യക്ഷമമായ ചികിത്സാ പരിപാലനം എന്നീ കാര്യങ്ങളില്‍ വേണ്ട പിന്തുണയും കൈകൊടുക്കുകയും ചെയ്യുന്നതിനായി കേന്ദ്രം നിരന്തരമായ വിവിധവിഭാഗങ്ങളിലുള്ള ടീമുകളെ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് അയക്കുന്നുണ്ട്. സമയബന്ധിതമായി രോഗം തിരിച്ചറിയുന്നതിനും ബന്ധപ്പെട്ട വെല്ലുവിളികളെ കാര്യക്ഷമമായി നേരിടുന്നതിനും അവർ പ്രാദേശിക അധികാരികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്.

***(Release ID: 1657675) Visitor Counter : 242