ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ പ്രതിദിന കോവിഡ് മുക്തരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 90,000 കടന്നു 

പോസ്റ്റഡ് ഓണ്‍: 21 SEP 2020 11:33AM by PIB Thiruvananthpuram

 

രാജ്യത്തെ കോവിഡ്  മുക്തരുടെ എണ്ണം, തുടർച്ചയായ മൂന്നാം ദിവസവും 90,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,356 രോഗികളാണ് രോഗമുക്തി നേടിയത്. 80 ശതമാനം രോഗമുക്തി നിരക്ക് എന്ന സുപ്രധാന നേട്ടവും രാജ്യം കൈവരിച്ചു. 

12 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. 

 പുതുതായി രോഗ മുക്തി  നേടിയവരിൽ 79% പേരും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തോളം (43,96,399) ആയി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മുക്തർ ഉള്ള രാഷ്ട്രം ഇന്ത്യയാണ്. ആഗോളതലത്തിലെ കോവിഡ് മുക്തരുടെ എണ്ണത്തിൽ 19 ശതമാനത്തിലേറെ നിലവിൽ ഇന്ത്യയിലാണ്.

**


( റിലീസ് ഐ.ഡി: 1657304) സന്ദര്‍ശക കൗണ്ടര്‍ : 228