ഊര്‍ജ്ജ മന്ത്രാലയം

വൈദ്യുതി (ഉപഭോക്തൃ  അവകാശ) നിയമം 2020 ന്റെ കരട് രൂപത്തിന് കേന്ദ്ര ഊർജ മന്ത്രാലയം രൂപം നൽകി:  നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ മാസം 30 വരെ സമർപ്പിക്കാം

Posted On: 16 SEP 2020 10:25AM by PIB Thiruvananthpuram


ഇന്ത്യയിൽ ആദ്യമായി,  വൈദ്യുതി ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുള്ള വൈദ്യുതി ഉപഭോക്തൃ അവകാശനിയമം 2020ന്റെ കരടിന് കേന്ദ്ര ഊർജ മന്ത്രാലയം രൂപം നൽകി

 നിയമത്തിലെ പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നു:

* സേവനത്തിലെ വിശ്വാസ്യത:  വൈദ്യുത വിതരണ കമ്പനികൾക്കായി, പ്രതിവർഷം ഒരു ഉപഭോക്താവിന് എന്ന നിലയിൽ വൈദ്യുതി വിതരണത്തിൽ ഉണ്ടാകുന്ന തകരാറുകളുടെ ശരാശരി എണ്ണം, അവയുടെ സമയദൈർഘ്യം എന്നിവ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകൾ ക്രമപ്പെടുത്തും.


* വൈദ്യുതി കണക്ഷനുകൾക്ക് സമയബന്ധിതവും ലളിതവുമായ നടപടിക്രമങ്ങൾ: 10 കിലോവാട്ട് വരെയുള്ള കണക്ഷനുകൾ രണ്ടു രേഖകൾ മാത്രം ഹാജരാക്കിയാൽ മതി. 150 കിലോവാട്ട് വരെയുള്ള വൈദ്യുതി കണക്ഷനുകൾ നൽകുന്നതിന് മുൻപായി ഡിമാൻഡ് ചാർജുകൾ കണക്കാക്കേണ്ടതില്ല

* പുതിയ കണക്ഷനുകൾ നൽകുന്നതിനോ, നിലവിലുള്ളവയിൽ മാറ്റം വരുത്തുന്നതിനോ  ഇനിമുതൽ കുറഞ്ഞ സമയക്രമം. മെട്രോ സിറ്റികളിൽ ഏഴു ദിവസം, മറ്റു മുൻസിപ്പൽ പ്രദേശങ്ങളിൽ 15 ദിവസം, ഗ്രാമീണ മേഖലകളിൽ 30ദിവസം എന്നിവയ്ക്ക് ഉള്ളിൽ പുതിയ കണക്ഷനുകൾ ഉറപ്പാക്കേണ്ടതാണ്


* 60 ദിവസമോ അതിലധികമോ കാലതാമസം നേരിടുന്ന ബില്ലുകൾക്ക് രണ്ട് മുതൽ അഞ്ച് ശതമാനം വരെ റിബേറ്റ്

* ബില്ലുകൾ പണമായോ ചെക്ക് ആയോ ഡെബിറ്റ് കാർഡുകൾ വഴിയോ നെറ്റ് ബാങ്കിംഗ് മുഖാന്തിരമോ  അടയ്ക്കാവുന്നതാണ്. പക്ഷേ 1000 രൂപയോ അതിനുമുകളിലുള്ളതോ ആയ ബില്ലുകൾ ഓൺലൈനിലൂടെ മാത്രമേ അടയ്ക്കാൻ ആകൂ

* വൈദ്യുതി ബന്ധം വിച്ഛേദിക്കുക, പുനരാരംഭിക്കുക,  മീറ്റർ മാറ്റി സ്ഥാപിക്കുക,  ബില്ലിംഗ് നടപടികൾ,  പണമടയ്കൽ എന്നിവയ്ക്ക് പ്രത്യേക വ്യവസ്ഥകൾ

*പ്രൊസുമെർസ്(PROSUMERS) വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് പ്രത്യേക അംഗീകാരം. മേൽക്കൂരയിൽ സൗരോർജ്ജ ഉൽപ്പാദന സംവിധാനം സ്ഥാപിച്ചിരിക്കുന്ന വർ, സൗരോർജ്ജ ജലസേചന പമ്പുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയ ഉപഭോക്താക്കളെയാണ് ഈ പുതിയ ഗണത്തിൽ ഉൾപ്പെടുത്തുക. ഇത്തരക്കാർക്ക് തങ്ങളുടെ ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഷിക്കുന്നത് ഗ്രിഡിലേക്ക് വിതരണം ചെയ്യാനും അവകാശമുണ്ടായിരിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകൾ തീരുമാനിക്കുന്ന പരിധി അനുസരിച്ച്, തങ്ങളുടെ നിലവിലെ കണക്ഷൻ പോയിന്റ് വഴി തന്നെ ഇവർക്ക് വൈദ്യുതി,  ഗ്രിഡിലേക്ക് നൽകാവുന്നതാണ്

* വൈദ്യുതി വിതരണ കമ്പനികൾ തങ്ങളുടെ സേവനത്തിൽ വീഴ്ച വരുത്തുന്ന പക്ഷം അവർക്ക് മേൽ  നഷ്ടപരിഹാരമോ പിഴയോ ഈടാക്കുന്നതാണ്. നഷ്ടപരിഹാരം പരമാവധി ഓട്ടോമാറ്റിക് വഴിയാകും ഈടാക്കുക

* പുതിയ കണക്ഷനുകൾ, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ബന്ധം പുനരാരംഭിക്കുക, കണക്ഷനുകൾ മാറ്റി സ്ഥാപിക്കുക, ഉപഭോക്താവിന്റെ  പേര് മറ്റു വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്തുക, മീറ്ററുകൾ മാറ്റി സ്ഥാപിക്കുക, വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിടുക തുടങ്ങിയവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കാൾ  സെന്ററുകൾ,വെബ്  അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ. എസ്എംഎസ് ഇമെയിൽ മുന്നറിയിപ്പുകൾ, ഓൺലൈൻ ട്രാക്കിംഗ് സംവിധാനം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഇവ.


* സബ്ഡിവിഷൻ തലത്തിൽ തുടങ്ങി വിവിധ തലങ്ങളിൽ ഉപഭോക്തൃ പരിഹാര സംവിധാനങ്ങൾ. ഇവയിൽ ഉപഭോക്താക്കളിൽനിന്ന് 2-3 പ്രതിനിധികളെ വരെ ഉൾപ്പെടുത്തും

 ഉപഭോക്താക്കളിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട്, കരട് നിയമം ഊർജ മന്ത്രാലയം സെപ്റ്റംബർ 9ന് പുറത്തിറക്കിയിരുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ ഈ മാസം 30 വരെ സമർപ്പിക്കാവുന്നതാണ്.

വൈദ്യുതി ഉപഭോക്തൃ അവകാശ നിയമം 2020 കരട് പിഡിഎഫ് നായി  ആയി ഇവിടെ ക്ലിക്ക് ചെയ്യുക

Click here to see PDF on draft Electricity (Rights of Consumers) Rules, 2020 

*** 



(Release ID: 1655175) Visitor Counter : 216