രാഷ്ട്രപതിയുടെ കാര്യാലയം

പുതിയ സിംഗപ്പൂര്‍ സ്ഥാനപതി വിഡിയോ കോണ്‍ഫറണ്‍സിലൂടെ നിയമന  പത്രം സമര്‍പ്പിച്ചു

प्रविष्टि तिथि: 10 SEP 2020 12:14PM by PIB Thiruvananthpuram


ഇന്ത്യയിലെ  സിംഗപ്പൂരിന്റെ പുതിയ ഹൈക്കമ്മിഷണര്‍ ശ്രീ. സൈമണ്‍ വോങ് വി ക്വിന്‍ വിഡിയോ കോണ്‍ഫറണ്‍സ് വഴി സമര്‍പ്പിച്ച സ്ഥാനപതി നിയമന പത്രം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നു സ്വീകരിച്ചു.
 
തദവസരത്തില്‍ സംസാരിക്കവെ,  രാഷ്ട്രപതി പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമ്മിഷണറെ അനുമോദിക്കുകയും അദ്ദേഹത്തിന് ഊഷ്മളമായ ആശംസകള്‍ നേരുകയും ചെയ്തു. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെട്ടതായി ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, അടുത്തകാലത്ത് പൊതു തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ സിംഗപ്പൂര്‍ ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയും ചെയ്തു.  ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് സിംഗപ്പൂര്‍ നല്കിവരുന്ന ശക്തമായ പിന്തുണയെ  രാഷ്ട്രപതി നന്ദിയോടെ  സ്മരിച്ചു.  കോവിഡ് 19 മഹാമാരിയുടെ കാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ പരസ്പര സഹകരണം വഴി  നിലവിലുള്ള സൗഹൃദവും വിശ്വസ്യതയും കൂടുതല്‍ ശക്തമായതായും രാഷ്ട്രപതി അഭിപ്രായപ്പെടുകയുണ്ടായി.
 
****

(रिलीज़ आईडी: 1652980) आगंतुक पटल : 204
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Tamil , Telugu