പ്രധാനമന്ത്രിയുടെ ഓഫീസ്
കേദാര്‍നാഥ് ധാമിലെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു
प्रविष्टि तिथि:
09 SEP 2020 6:37PM by PIB Thiruvananthpuram
കേദാര്‍നാഥ് ധാമില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അവലോകനം ചെയ്തു. കൂടുതല്‍ തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടേയും സന്ദര്‍ശനത്തിന് സഹായിക്കുന്നതിന് കേദാര്‍നാഥിലെ പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇന്ന് അവലോകനം ചെയ്തത്.
തീര്‍ത്ഥാടകസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. കേദാര്‍നാഥും ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
***
(रिलीज़ आईडी: 1652757)
आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada