PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 09.09.2020
Posted On:
08 SEP 2020 6:30PM by PIB Thiruvananthpuram


ഇതുവരെ:
· ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 33 ലക്ഷം കവിഞ്ഞു; രോഗമുക്തി നിരക്ക് 77% പിന്നിട്ടു
· കോവിഡ് പരിശോധനയില്‍ രാജ്യം 5 കോടി എന്ന നേട്ടത്തില്‍
· ദശലക്ഷത്തിലെ പരിശോധന വര്‍ധിച്ച് 36,703 ആയി
· ഇന്ത്യയിലെ മരണനിരക്ക് ആഗോള ശരാശരിയേക്കാള്‍ കുറഞ്ഞ് 1.70% ആയി
· കഴിഞ്ഞ 20 ദിവസത്തെ ഒരു ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകളുള്‍പ്പെടെ, 'ഇസഞ്ജീവനി' ടെലിമെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തിയത് 3 ലക്ഷം പേര്‍
· പിഎംജികെപിക്ക് കീഴില്‍ 42 കോടിയിലധികം പാവപ്പെട്ടവര്‍ക്കു നല്‍കിയത് 68,820 കോടി രൂപ ധനസഹായം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


രാജ്യത്തെ രോഗമുക്തരുടെ എണ്ണം 33 ലക്ഷം കവിഞ്ഞു; മുക്തിനരിക്ക് 77% പിന്നിട്ടു: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73,521 കോവിഡ് -19 ബാധിതര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളതിനേക്കാള്‍ (8,83,697) 24 ലക്ഷത്തിലധികമാണ് രോഗമുക്തര്‍. മരണനിരക്ക് 1.70 ശതമാനം.5 കോടി പരിശോധനകളെന്ന പുതിയ നേട്ടത്തില്‍ ഇന്ത്യ; ദശലക്ഷത്തിലെ പരിശോധന 36,703 ആയികഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,98,621 പരിശോധനകളാണ് നടത്തിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1652242
മൂന്നു ലക്ഷം ടെലി കണ്‍സള്‍ട്ടേഷന്‍ എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി സംവിധാനം:ഫോണിലൂടെയുള്ള കണ്‍സള്‍ട്ടേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ച ഇ- സഞ്ജീവനി ടെലിമെഡിസിന്‍ സേവനം 3,00,000 കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1652333
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി: 42 കോടിയോളം പേര്‍ക്ക് നല്‍കിയത് 68,820 കോടി രൂപയുടെ സാമ്പത്തിക സഹായം:17,891 കോടി രൂപ ആദ്യഗഡുവായി പിഎം കിസാന്‍ പദ്ധതിയുടെ 8.94 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കി. 20.65 കോടി (100%)വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ആദ്യഗഡുവായി 10, 325 കോടിരൂപ നല്‍കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1652337
നോയിഡയിലെ ഇഎസ്‌ഐസി ആശുപത്രികളില്‍ മോശം സേവനം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ വ്യക്തത വരുത്തി ഇഎസ്‌ഐസി: കോവിഡ് കാലത്ത് മികച്ച വൈദ്യസഹായമാണ് നല്‍കിയതെന്ന് ഇഎസ്‌ഐസി വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652239
ഗരിബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പ്രകാരം 2020 സെപ്റ്റംബര്‍ 4 വരെ 8,09,000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ:ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിലാണ് 164ഓളം പദ്ധതികള്‍ നടപ്പാക്കിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652266
കോവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബറിന്റെ പങ്ക് നിര്‍ണായകമാണെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് :'ആത്മനിര്‍ഭര്‍ ഭാരത്' സുപ്രധാനമാണെന്നും കേന്ദ്രമന്ത്രി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652079
ഏപ്രില്‍ 1 മുതല്‍ കോവിഡ് മഹാമാരിക്കാലത്ത് ഇപിഎഫ്ഒ പരിഹരിച്ചത് 94.41 ലക്ഷം ക്ലെയിമുകള്‍:2020 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 35,445 കോടി രൂപയാണ് വിതരണം ചെയ്തത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1652291
***
(Release ID: 1652547)
Visitor Counter : 209