ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 30 ലക്ഷത്തിന് മുകളില്‍
Posted On:
04 SEP 2020 3:18PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,659 കോവിഡ് -19 ബാധിതരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നു. (30,37,151). തുടര്‍ച്ചയായി എട്ടാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 60,000ന് മുകളിലായി.
രാജ്യത്തെ കോവിഡ് 19 മുക്തിനിരക്ക് 77.15% . സുഖം പ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ ( (8,31,124) 22 ലക്ഷത്തിലധികമായി. രോഗബാധിതരില്‍ 21.11% മാത്രമാണിപ്പോള്‍ ചികിത്സയിലുള്ളത്.
ഊര്‍ജ്ജിത പരിശോധനയും ഫലപ്രദമായ ചികിത്സയും മറ്റു നടപടികളും രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ മരണനിരക്ക് (സിഎഫ്ആര്‍) 1.74% ആണ്. ചികിത്സയിലുള്ളവരില്‍ 0.5 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് വെന്റിലേറ്റര്‍ സഹായം വേണ്ടി വരുന്നത്. 2 ശതമാനം കേസുകളാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലുള്ളവരില്‍ 3.5 ശതമാനത്തിലും താഴെ മാത്രമാണ് ഓക്‌സിജന്‍ ബന്ധിത ബെഡുകള്‍ ആവശ്യമായി വരുന്നത്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1651357)
Visitor Counter : 256