PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 03.09.2020

Posted On: 03 SEP 2020 6:28PM by PIB Thiruvananthpuram

ഇതുവരെ: 


രാജ്യത്ത് ഒറ്റദിവസത്തെ രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍

; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 68,584 പേര്‍; 26 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തിനിരക്ക് 70 ശതമാനത്തിനുമുകളില്‍

ചികിത്സയിലുള്ളവരുടെ എണ്ണം  (8,15,538) രോഗബാധിതരുടെ 21.16% മാത്രം 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 11.7 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍; 
ആകെ 4.5 കോടിയിലേറെ പരിശോധനകള്‍

ഇന്ത്യയുടെ മരണനിരക്ക് (സിഎഫ്ആര്‍) ആഗോള ശരാശരിയായ 3.3 ശതമാനത്തേക്കാള്‍ കുറവ്; 1.75% ആണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

രാജ്യത്ത് ഒറ്റദിവസത്തെ രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 68,584 പേര്‍; 26 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തിനിരക്ക് 70 ശതമാനത്തിനുമുകളില്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 11.7 ലക്ഷത്തിലധികം പരിശോധനകളെന്ന നേട്ടത്തിനുപിന്നാലെ മറ്റൊരു നേട്ടവും രാജ്യം സ്വന്തമാക്കി. ഒറ്റദിവസം ഏറ്റവുമധികം രോഗമുക്തരെന്ന നേട്ടത്തിലാണ് ഇന്ത്യയെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,584 കോവിഡ് -19 ബാധിതരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷത്തോടടുത്തു (2,970,492).

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1650970

 

പ്രതിദിന കോവിഡ് പരിശോധനയില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 11.7 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍; ആകെ 4.5 കോടിയിലേറെ പരിശോധനകള്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തു നടത്തുന്നത് പ്രതിദിനം 10 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11.7 ലക്ഷത്തിലേറെ (11,72,179) കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകള്‍ 4.5 കോടിയിലധികമായി (4,55,09,380).

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1650918

 

യുഎസ്‌ഐഎസ്പിഎഫ് - മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയെ ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ അഭിസംബോധന ചെയ്തു; ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1650770

 

മെട്രോ പ്രവര്‍ത്തനങ്ങള്‍ 2020 സെപ്റ്റംബര്‍ 07 മുതല്‍ ഘട്ടം ഘട്ടമായി ആരംഭിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1650731

 

ഗ്രാമീണ മേഖലകളിലെ ജല ശുചീകരണ, ആരോഗ്യപരിപാലന സേവന ദാതാക്കള്‍ക്കുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറത്തിറക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1650710

 

ആഗോള ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1650835

 

***


(Release ID: 1651100) Visitor Counter : 202