ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന കോവിഡ് പരിശോധനയില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 11.7 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍

ആകെ 4.5 കോടിയിലേറെ പരിശോധനകള്‍

Posted On: 03 SEP 2020 11:59AM by PIB Thiruvananthpuram

 

കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തു നടത്തുന്നത് പ്രതിദിനം 10 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11.7 ലക്ഷത്തിലേറെ (11,72,179) കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകള്‍ 4.5 കോടിയിലധികമായി (4,55,09,380).

2020 ജനുവരി 30 ന് പ്രതിദിനം 10 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയിരുന്നത്. ഇന്നത് 11 ലക്ഷത്തിലേറെയായി.

പ്രതിദിനപരിശോധനയില്‍ ലോകരാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. രാജ്യത്തുടനീളമുള്ള പരിശോധനാശൃംഖല വര്‍ധിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. .

രാജ്യത്തിപ്പോള്‍ 1623 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 1022 ലാബുകളും സ്വകാര്യ മേഖലയില്‍ 601 ലാബുകളുമുണ്ട്. വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ലാബുകള്‍: 823 (സര്‍ക്കാര്‍: 465 + സ്വകാര്യമേഖല: 358)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ലാബുകള്‍: 678 (സര്‍ക്കാര്‍: 523 + സ്വകാര്യമേഖല: 155)

സി.ബി.എന്‍.എ.എ.ടി.  അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 122 (സര്‍ക്കാര്‍: 34 + സ്വകാര്യമേഖല: 88)

കൂടാതെ, കോബാസ് 6800/8800 ഉള്‍പ്പെടെയുള്ള അത്യാധുനിക ഹൈ ത്രൂപുട്ട് മെഷീനുകള്‍ 5 ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്: പട്നയിലെ ഐസിഎംആര്‍-രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്; കൊല്‍ക്കത്തയിലെ ഐസിഎംആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോളറ & എന്ററിക് ഡിസീസസ്, ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, മുംബൈയിലെ ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത്, നോയ്ഡയിലെ ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ & റിസര്‍ച്ച് എന്നിവിടങ്ങളിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
ഇവിടങ്ങളില്‍ പ്രതിദിനം 1000 സാമ്പിളുകള്‍ കുറഞ്ഞ മാനുഷിക ഇടപെടലില്‍ പരിശോധിക്കാന്‍ കഴിയും.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***



(Release ID: 1650979) Visitor Counter : 170