ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
12 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാല്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക്
Posted On:
02 SEP 2020 4:57PM by PIB Thiruvananthpuram
ഇന്ത്യയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 29 ലക്ഷം കവിഞ്ഞു.(29,01, 908). അവസാന 10 ലക്ഷം പേരുടെ രോഗമുക്തി 17 ദിവസം കൊണ്ടാണ് നേടിയത്. അതേ സമയം ആദ്യ 10 ലക്ഷം പേരുടെ രോഗമുക്തിക്ക് 22 ദിവസമെടുത്തു.
2020 മെയ് മുതല്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ 58 മടങ്ങ് വളര്‍ച്ചയുണ്ടായി. 12 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാല്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് രേഖപ്പെടുത്തി. ആകെ രോഗമുക്തിയുടെ 30 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും 60,000നു മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 62,026 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 76.98 ശതമാനമായി വര്‍ദ്ധിച്ചു.
രോഗമുക്തരായവരും നിലവില്‍ രോഗികളായവരും തമ്മിലുള്ള വിടവ് 21 ലക്ഷത്തിലധികമായി. ജൂലൈ ആദ്യ വാരത്തിലെ ശരാശരി പ്രതിവാര രോഗമുക്തി ഓഗസ്റ്റ് അവസാനമായപ്പോഴേക്കും നാലു മടങ്ങ് വര്‍ദ്ധിച്ചു.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .
**
(Release ID: 1650687)
Visitor Counter : 213
Read this release in:
English
,
Marathi
,
Hindi
,
Punjabi
,
Telugu
,
Assamese
,
Bengali
,
Urdu
,
Manipuri
,
Gujarati
,
Tamil