ധനകാര്യ മന്ത്രാലയം

കോവിഡ്-19 മായി ബന്ധപ്പെട്ട ബാങ്ക് വായ്പാ ഞെരുക്കത്തെ നേരിടാനുള്ള ചട്ടക്കൂട് ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളിലും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളിലും (എന്‍.ബി.എഫ്.സി) നടപ്പാക്കുന്നതിനുള്ള തീരുമാനം ധനകാര്യമന്ത്രി അവലോകനം ചെയ്യും

Posted On: 30 AUG 2020 11:37AM by PIB Thiruvananthpuram

കോവിഡ് 19 മായി ബന്ധപ്പെട്ട് ബാങ്ക് വായ്പകളിലുണ്ടായിട്ടുള്ള ഞെരുക്കത്തെ നേരിടാനുള്ള ചട്ടക്കൂട് നടപ്പാക്കാനുള്ള തീരുമാനത്തെക്കുറിച്ച് 2020 സെപ്റ്റംബര്‍ 3ന് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെയും ഉന്നത മാനേജുമെന്റുമായി കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ്കാര്യ മന്ത്രി ശ്രിമതി നിര്‍മ്മലാ സീതാരാമന്‍ അവലോകനം ചെയ്യും.

പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ വ്യാപാരങ്ങൾക്കും കുടുംബങ്ങള്‍ക്കും പുനക്രമീകരിച്ച ചട്ടക്കൂട് പ്രകാരമുള്ള വായ്പകൾ ലഭ്യമാക്കുന്നതിനും , ബാങ്ക് നയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനും, വായ്പയെടുക്കുന്നവരെ കണ്ടെത്തുന്നതിനും, സുഗമമായും വേഗത്തിലും നടപ്പാക്കുന്നതിനുള്ള പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കാണ് അവലോകനം സംഘടിപ്പിക്കുന്നത്. 
 

#####(Release ID: 1649731) Visitor Counter : 31