പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                
                    
                    
                        റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വലാശാലയുടെ കോളജ്, ഭരണകാര്യ കെട്ടിടങ്ങള്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
                    
                    
                        
                    
                
                
                    Posted On:
                28 AUG 2020 8:30PM by PIB Thiruvananthpuram
                
                
                
                
                
                
                റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വലാശാലയുടെ കോളജ്, ഭരണകാര്യ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ 12.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.  
ഝാന്‍സിയില്‍ സ്ഥിതിചെയ്യുന്ന സര്‍വകലാശാല ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്. 
2014-15ലാണ് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ ഡിഗ്രി, ബിരുദാനന്തര കോഴ്‌സുകള്‍ നടത്തിവരുന്നു. 
സ്വന്തം കെട്ടിടം ഇല്ലാതിരുന്നതിനാല്‍ ഇതുവരെ ഝാന്‍സിയിലുള്ള ഇന്ത്യന്‍ ഗ്രാസ്‌ലാന്‍ഡ് ആന്‍ഡ് ഫോഡര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണു സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്നത്. 
ചടങ്ങിനിടെ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും.
                
                
                
                
                
                (Release ID: 1649440)
                Visitor Counter : 201
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada