പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                
                    
                    
                        പിഎം ജെഡിവൈ ആറുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി 
                    
                    
                        
                    
                
                
                    Posted On:
                28 AUG 2020 11:03AM by PIB Thiruvananthpuram
                
                
                
                
                
                
                 
ജന്‍ ധന്‍ യോജന 6 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പിഎം-ജെഡിവൈ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
''ആറ് വര്‍ഷം മുമ്പ്, ഈ ദിവസമാണ്, ബാങ്കിങ് സൗകര്യങ്ങളുടെ ഭാഗമാകാത്തവര്‍ക്കായുള്ള ബാങ്കിങ് സംവിധാനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ആരംഭിച്ചത്. ഈ സംരംഭം ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു; നിരവധി ദാരിദ്ര്യ നിര്‍മാര്‍ജന സംരംഭങ്ങള്‍ക്കിത് അടിത്തറ പാകി; കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദമായി.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ നിരവധി കുടുംബങ്ങളുടെ ഭാവി സുരക്ഷിതമായി. ഗുണഭോക്താക്കളില്‍ ഏറിയ പങ്കും ഗ്രാമങ്ങളില്‍ നിന്നുള്ളവരും സ്ത്രീകളുമാണ്. പിഎം-ജെഡിവൈ ഒരു വിജയമാക്കിത്തീര്‍ക്കാന്‍ അക്ഷീണം യത്‌നിച്ച ഏവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.''- പ്രധാനമന്ത്രി പറഞ്ഞു.
                
                
                
                
                
                (Release ID: 1649241)
                Visitor Counter : 256
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada