ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിൽ 9 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതോടെ രാജ്യത്തെ കോവിഡ് പരിശോധനകളുടെ ആകെ എണ്ണം 3.9 കോടിയിലേക്ക്

Posted On: 27 AUG 2020 1:58PM by PIB Thiruvananthpuram

രാജ്യത്ത് ആകെ കോവിഡ് പരിശോധനകളുടെ എണ്ണം ഇന്ന് 3.9 കോടിയോട് അടുത്തു. ഇന്നലെ 9,24,998 ലക്ഷം പരിശോധനകൾ നടത്തി. ഇതുവരെ 3,85,76,510 പരിശോധനകളാണ് നടത്തിയത്.

രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി 25,23,771 പേരാണ് ഇതുവരെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 56,013 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നിരക്ക് 76.24% ആയി.

നിലവിൽ 7,25,991 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 21.93 ശതമാനംപേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. മരണ നിരക്ക് കുറഞ്ഞു 1.83 ശതമാനമായി. പത്തു സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന രോഗമുക്തി നിരക്കുണ്ട്. ഗവൺമെന്റ് മേഖലയിലെ 993 ഉം സ്വകാര്യമേഖലയിലെ 557ഉം ഉൾപ്പെടെ 1550 പരിശോധനാ കേന്ദ്രങ്ങൾ ആണ് നിലവിൽ രാജ്യത്തുള്ളത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

Description: Image

 



(Release ID: 1648990) Visitor Counter : 236