PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 26.08.2020

Posted On: 25 AUG 2020 7:11PM by PIB Thiruvananthpuram

ഇതുവരെ: 

·    രോഗമുക്തര്‍ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ (കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,550); ആകെ  രോഗമുക്തര്‍ 24 ലക്ഷത്തിലേറെ.
·    കഴിഞ്ഞ 25 ദിവസത്തില്‍ രോഗമുക്തരില്‍ 100 ശതമാനത്തിലേറെ വര്‍ധന
·    മരണ നിരക്ക് ഇന്നത്തെ കണക്കനുസരിച്ച് 1.84% ആയി കുറഞ്ഞു
·    രാജ്യത്തെ പരിശോധനകള്‍ 3.7 കോടിയോട് അടുക്കുന്നു; ലാബുകളുടെ എണ്ണം 1524 ആയി വര്‍ധിച്ചു
·    ദശലക്ഷത്തിലെ പരിശോധന (ടിപിഎം) വര്‍ധിച്ച് 26,685 ആയി
·    പട്‌നയില്‍ ഡിആര്‍ഡിഒയുടെ 500 കിടക്കകളുള്ള കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു

ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ ഇന്ത്യയിലെ കോവിഡ് രോഗമുക്തര്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,550 പേരാണ് കോവിഡ്-19 മുക്തരായത്; ആകെ രോഗമുക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു; കഴിഞ്ഞ 25 ദിവസങ്ങളില്‍ രോഗമുക്തിയില്‍ 100 ശതമാനത്തിലധികം വര്‍ധന.രാജ്യത്ത് ചികിത്സയിലുള്ളത്  ആകെ രോഗബാധിതരുടെ 22.24 % മാത്രം. മരണനിരക്ക് 1.84 % ആയി കുറയുകയും ചെയ്തു. 

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1648496


'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് 19 പരിശോധന 3.7 കോടിയോട് അടുക്കുന്നു; ദശലക്ഷത്തിലെ പരിശോധന(ടിപിഎം) 26,685 ആയി വര്‍ധിച്ചു: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,25,383 ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്താകെ 1524 ലാബുകളാണുള്ളത്. 

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1648498


പട്‌നയില്‍ ഡിആര്‍ഡിഒയുടെ 500 കിടക്കകളുള്ള കോവിഡ് ആശുപത്രി ഉദ്ഘാടനംചെയ്തു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് ആണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയി 1000 കിടക്കകളുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയുടെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1648263


രാജ്യത്തെ തുറമുഖങ്ങളിലൂടെയും ചാര്‍ട്ടര്‍ വിമാനങ്ങളിലൂടെയും ഒരു ലക്ഷത്തിലധികം കപ്പല്‍ ജീവനക്കാര്‍ക്ക് ക്രൂ ചെയ്ഞ്ചിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സൗകര്യമൊരുക്കി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂ ചെയ്ഞ്ചിങ് സംവിധാനമാണ് ഷിപ്പിംഗ് മന്ത്രാലയം ഏര്‍പ്പെടുത്തിയത്.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1648547


ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണന: ധനമന്ത്രി

മാന്ദ്യം മറികടക്കല്‍ പ്രക്രിയ സുഗമമാക്കുന്നതിന്, ജനങ്ങളുടെ സഞ്ചാരത്തിനും ചരക്കു-സേവനങ്ങളുടെയും അന്തര്‍സംസ്ഥാന നീക്കത്തിനും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1648542

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം 51,960 കുപ്പി ഫിനോള്‍  ഉല്‍പ്പാദിപ്പിച്ച് പുതിയ നേട്ടത്തില്‍ ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് 

പശ്ചിമ ബംഗാളില്‍ സ്ഥിതിചെയ്യുന്ന നോര്‍ത്ത് 24-പര്‍ഗാനാസ് യൂണിറ്റായ ബിസിപിഎല്‍ പാനിഹട്ടിയാണ് ഈ നേട്ടത്തിലെത്തിയത്.

വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1648430

ലോക്ക്ഡൗണിന് പ്രവര്‍ത്തനംതുടങ്ങിയ ആദ്യ ദിവസം തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ഹോട്ടല്‍ അശോക് സന്ദര്‍ശിച്ച് കേന്ദ്ര ടൂറിസം മന്ത്രി 

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഹോട്ടലുകള്‍ തുറക്കുന്നതിന് അനുമതി ലഭിച്ചത്. 

വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1648424


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (എന്‍ഐഒഎസ്) പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 

എന്‍സിഇആര്‍ടി മാതൃകയില്‍ എന്‍ഐഒഎസ് സിലബസ് തയ്യാറാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1648219
 

***
 


(Release ID: 1648686) Visitor Counter : 224