PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    

തീയതി: 24.08.2020

Posted On: 24 AUG 2020 6:38PM by PIB Thiruvananthpuram

 

ഇതുവരെ: 

•    ആകെ രോഗ മുക്തരുടെ എണ്ണം 23 ലക്ഷം കടന്നു. രോഗമുക്തര്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തെക്കാള്‍ 16 ലക്ഷത്തിലധികം. 
•    കോവിഡ് രോഗമുക്തി നിരക്ക് 75 ശതമാനം പിന്നിട്ടു.
•    7,10,771 പേര്‍ ചികിത്സയില്‍. 
•    രാജ്യത്ത് 3.6 കോടിയോളം കോവിഡ് പരിശോധനക ള്‍ നടത്തി.
•    ദശലക്ഷം പേരിലെ പരിശോധന 26,016 എന്ന പുതിയ ഉയരത്തില്‍.
•    അണ്ലോഷക്ക് മൂന്ന് കാലയളവില്‍ വ്യക്തികളുടെയും ചരക്കുകളുടെയും തടസ്സമില്ലാത്ത സഞ്ചാരം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
•    മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്ഷംന ഡിസംബ ര്‍ വരെ നീട്ടി.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

രാജ്യത്ത് കോവിഡ് 19 പരിശോധന 3.6 കോടിയോട് അടുക്കുന്നു. ദശലക്ഷത്തിലെ പരിശോധന (ടി.പി.എം) 26,016 എന്ന നേട്ടത്തില്‍: രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളി ല്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിച്ചതിന്റെ ഫലമായി ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 26,016 ആയി വര്‍ധിച്ചു. ലോകാരോഗ്യ സംഘടനയുടെ ''കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും  ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗനിര്‍ദേശക്കുറിപ്പിലെ നിര്‍ദേശപ്രകാരം ദിനംപ്രതി ദശലക്ഷത്തിലെ പരിശോധന ഇന്ത്യ വര്‍ധിപ്പിച്ചു. രാജ്യത്തിന് ദശലക്ഷത്തില്‍ പ്രതിദിനം 140 പരിശോധനകളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648153

രാജ്യത്ത് രോഗമുക്തരുടെ എണ്ണം 23 ലക്ഷം കടന്നു. രോഗമുക്തര്‍ ചികിത്സയിലുള്ള
വരേക്കാള്‍ മൂന്നുമടങ്ങ് അധികം രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം 16 ലക്ഷം കടന്നു:

കൂടുതല്‍ പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 23 ലക്ഷം കവിഞ്ഞു. ഊര്‍ജ്ജിത പരിശോധനയും നിരീക്ഷണവും ഫലപ്രദമായ ചികിത്സയും 23,38,035 പേര്‍ക്കാണ് രോഗമുക്തി സമ്മാനിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളി ല്‍ 57,469 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തരായത്. ഇതോടെ രാജ്യത്തെ കോവിഡ് 19 മുക്തി നിരക്ക് 75% പിന്നിട്ടു (75.27%). കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.

ചികിത്സയിലുള്ളവരേക്കാള്‍ (7,10,771) 16 ലക്ഷത്തിലധികം (16,27,264) പേരാണ് രാജ്യത്ത് രോഗമുക്തരായിട്ടുള്ളത്. ആകെ രോഗബാധിതരുടെ 22.88% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മരണനിരക്ക് 1.85 ശതമാനമായി കുറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648145

ഗാസിയാബാദില്‍ എന്‍ഡിആര്‍എഫ് എട്ടാം ബെറ്റാലിയ ന്‍ സെന്ററി ല്‍  കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധ ന്‍ 10 കിടക്കകളുള്ള ആശുപത്രി ഉദ്ഘാടനം ചെയ്തു: ആധുനികവും വളരെ പെട്ടെന്ന് സജ്ജീകരിക്കുന്നതതും  സുരക്ഷിതവും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതും ഏത് കാലാവസ്ഥയിലും അനുയോജ്യവു മായ 10 കിടക്കകളുള്ള ആശുപത്രി ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധ ന്‍ ഗാസിയാബാദില്‍  ഉദ്ഘാടനം ചെയ്തു. റൂര്‍ക്കിസി എസ്‌ഐആ ര്‍ സെന്‍ട്ര ല്‍ building റിസര്‍ച്ച് സെന്ററുമായി  ചേര്‍ന്നാണ് ndrf ആശുപത്രി നിര്‍മ്മിച്ചത്. ദുരന്ത സമയത്ത് അടിയന്തര ആവശ്യങ്ങള്‍ക്കും മഹാമാരി കാലത്തും ഇത് ഉപയോഗിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647964

 

അണ്‍ലോക്ക് -3 കാലയളവി ല്‍ വ്യക്തികളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും തടസ്സമില്ലാതെ സഞ്ചാരം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു ചിലയിടങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ / സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഡിഎംഎ (ദുരന്ത നിവാരണ നിയമം), 2005 ലെ വ്യവസ്ഥകള്‍ക്ക് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം:

നിലവിലുള്ള അണ്‍ലോക്ക് -3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കിടയി ല്‍ വ്യക്തികളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന, അന്തര്‍ സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിവിധ ജില്ലകളും സംസ്ഥാനങ്ങളും പ്രാദേശിക തലത്തി ല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അത്തരം നിയന്ത്രണങ്ങള്‍ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍സംസ്ഥാന മുന്നേറ്റത്തി ല്‍ പ്രശ്നങ്ങ ള്‍ സൃഷ്ടിക്കുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും തടസ്സപ്പെടുത്തുന്നു. കൂടാതെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തെ ബാധിക്കുകയും ചെയ്യുന്നു.

പ്രാദേശിക തലത്തി ല്‍ ജില്ലാ ഭരണകൂടങ്ങളോ സംസ്ഥാനങ്ങളോ ഏര്‍പ്പെടുത്തിയ ഇത്തരം നിയന്ത്രണങ്ങള്‍, ദുരന്തനിവാരണ നിയമം 2005 ലെ വ്യവസ്ഥകള്‍ പ്രകാരം ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

 കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647890

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി  ഈ വര്‍ഷം ഡിസംബ ര്‍ വരെ നീട്ടി: മോട്ടോര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോ ര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള  ഫിറ്റ്‌നസ്, പെര്‍മിറ്റ്ലൈസന്‍സ്, രജിസ്‌ട്രേഷ ന്‍ എന്നീ രേഖകളുടെയും  മറ്റ് ബന്ധപ്പെട്ട രേഖകളുടെയും  കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

മോട്ടോ ര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989  എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളി ല്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങ ള്‍ പുറത്തിറക്കിയിരുന്നു. എല്ലാ തരത്തിലുമുള്ള പെര്‍മിറ്റുക ള്‍, ഫിറ്റ്‌നസ്, ലൈസന്‍സ്, രജിസ്‌ട്രേഷ ന്‍ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും  2020 സെപ്റ്റംബ ര്‍ 30 വരെ സാധുവായി കണക്കാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648182

കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം ചിത്രീകരണ മേഖലയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും പ്രത്യേക പ്രവര്‍ത്തന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു:

കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചന നടത്തി ചിത്രീകരണ മേഖലയ്ക്കായുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പ്രത്യേക പ്രവര്‍ത്തന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവ്ദേക്കര്‍ ന്യൂഡല്‍ഹിയിലാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള കോവിഡ്-19 ന്റെ കണ്ടെയിന്‍മെന്റ് സോണി ല്‍ അനുവദനീയമല്ലാത്ത പൊതുനിര്‍ദേശങ്ങ ള്‍ ഇവയി ല്‍ സുപ്രധാനമാണ്.

അപായസാധ്യത കൂടുതലുള്ള ജീവനക്കാര്‍ക്കുള്ള അധിക മുന്‍കരുതലുക ള്‍, മുഖാവരണങ്ങള്‍/ മാസ്‌കുകളുടെ ഉപയോഗം, ഇടയ്ക്കിടെയുള്ള കൈ കഴുകല്‍, ഹാന്‍ഡ് സാനിറ്റൈസ ര്‍ വിതരണം തുടങ്ങിയവയും ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ശ്വസന മര്യാദകളും പാലിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : : https://pib.gov.in/PressReleseDetail.aspx?PRID=1648011

മാധ്യമ മേഖലയിലെ ചിത്രീകരണ   പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റ് 23 ന് പ്രസിദ്ധീകരിച്ച മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് വ്യക്തത: കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന് മാധ്യമ മേഖലയിലെ ചിത്രീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2020 ഓഗസ്റ്റ് 23ന് മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. ചലച്ചിത്രങ്ങള്‍, ടി.വി പരിപാടികള്‍, വെബ് സീരീസ്, എന്നിവയുടെ  ഷൂട്ടിംഗിനും ഇലക്ട്രോണിക് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട മറ്റു  എല്ലാ തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഈ  ചട്ടങ്ങ ള്‍ ബാധകമായിരിക്കും.  കേന്ദ്ര  വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ  വെബ്‌സൈറ്റി ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം ഈ ലിങ്കി ല്‍ കാണാം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648211

ഡെഡിക്കേറ്റഡ് ഫ്രൈറ്റ്  കോറിഡോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് ന്റെ പ്രവര്‍ത്തന പുരോഗതി മന്ത്രി പീയൂഷ് ഗോയല്‍ വിലയിരുത്തി: ഡെഡിക്കേറ്റഡ് ഫ്‌ലൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡഇന്റെ പ്രവര്‍ത്തന പുരോഗതി കേന്ദ്ര റെയില്‍വേ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് വിലയിരുത്തി. പദ്ധതിയുടെ തല്‍സ്ഥിതി ഉദ്യോഗസ്ഥ ര്‍ മന്ത്രിയെ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രി യില്‍  നിന്നും ആരംഭിച്ചു  മുംബൈയിലെ ജവഹര്‍ലാല്‍നെഹ്‌റു തുറമുഖത്ത് അവസാനിക്കുന്ന പശ്ചിമ ഇടനാഴിയും പഞ്ചാബിന്‌ സമീപമുള്ള സാനേവല്‍  നിന്നാരംഭിച്ചു  പശ്ചിമബംഗാളിലെ ദാന്‍കുനിയി ല്‍  അവസാനിക്കുന്ന പൂര്‍വ്വ ചരക്ക് ഇടനാഴിയും 2021 ഡിസംബറോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക് ഡൗണ്‍ മൂലമുണ്ടായ സമയനഷ്ടം പരിഹരിച്ച് നടപടിക ള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648203

ഗരീബ് കല്യാണ്‍ റോസ്ഗാ ര്‍ അഭിയാ ന് കീഴില്‍ ഇന്ത്യ ന്‍ റെയില്‍വേ 2020 ഓഗസ്റ്റ് 21 വരെ 6, 40, 000 മനുഷ്യ തൊഴില്‍ദിനങ്ങ ള്‍ സൃഷ്ടിച്ചു: ഗരീബ് കല്യാണ്‍ റോസ്ഗ ര്‍ അഭിയാനു  കീഴില്‍ ഇന്ത്യ ന്‍ റെയില്‍വേ 2020 ഓഗസ്റ്റ് 21 വരെ 6, 40, 00 മനുഷ്യ തൊഴില്‍ദിനങ്ങ ള്‍ സൃഷ്ടിച്ചു. ബീഹാര്‍ ഝാര്‍ഖണ്ഡ്മധ്യപ്രദേശ്ഒഡീഷ, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. റെയില്‍വേ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ പദ്ധതി സൂക്ഷ്മമായി വിലയിരുത്തുകയും  മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴി ല്‍ അവസരങ്ങ ള്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. 165 റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങ ള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓഗസ്റ്റ് 21 വരെ 12, 276 തൊഴിലാളികള്‍ പദ്ധതിയി ല്‍ പങ്കെടുത്തു. 1410.35 കോടി രൂപ പദ്ധതി നിര്‍വഹണത്തിനായി കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648063

അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാരെയും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴി ല്‍ ഉള്‍പ്പെടുത്താ ന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി: അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാരെയും 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശ
ങ്ങള്‍ക്കും കത്തുനല്‍കി. നിയമത്തിന്റെ  മുപ്പത്തിയെട്ടാം സെക്ഷനി ല്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് കേന്ദ്ര ഗവണ്‍മെന്റ് കാലാകാലങ്ങളി ല്‍ സംസ്ഥാനങ്ങള്‍ക്ക്നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യരായ ഭിന്നശേഷിക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി അവരെ കൂടി ഉള്‍പ്പെടുത്തി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1648050

***

 



(Release ID: 1648390) Visitor Counter : 170