വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മാധ്യമ മേഖലയിലെ ചിത്രീകരണ   പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റ് 23 ന് പ്രസിദ്ധീകരിച്ച മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് വ്യക്തത

Posted On: 24 AUG 2020 5:02PM by PIB Thiruvananthpuram

 

 കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന് മാധ്യമ മേഖലയിലെ ചിത്രീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2020 ഓഗസ്റ്റ് 23ന് മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. ചലച്ചിത്രങ്ങൾ, ടി.വി പരിപാടികൾ, വെബ് സീരീസ്, എന്നിവയുടെ  ഷൂട്ടിംഗിനും ,  ഇലക്ട്രോണിക് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട മറ്റു  എല്ലാ തരത്തിലുള്ള നിർമാണപ്രവർത്തനങ്ങൾക്കും ഈ  ചട്ടങ്ങൾ ബാധകമായിരിക്കും.

 കേന്ദ്ര  വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം ഈ ലിങ്കിൽ കാണാം

https://mib.gov.in/sites/default/files/SOP%20on%20Media%20Production%2021%20Aug%202020%20%281%29.pdf

***



(Release ID: 1648288) Visitor Counter : 214