ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിനം എട്ട് ലക്ഷത്തിലധികം പേരുടെ പരിശോധനയുമായി ഇന്ത്യ, ആകെ പരിശോധന 3.5 കോടിയിലധികമായി

Posted On: 23 AUG 2020 1:30PM by PIB Thiruvananthpuram

2020 ജനുവരിയിൽ പൂനെയിലെ ഒരൊറ്റ ലാബിലൂടെ കോവിഡ്പരിശോധനക്ക്തുടക്കം ആരംഭിച്ച ഇന്ത്യ ഇന്ന് ആകെ 3.5 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിനം 8 ലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,01,147 കോവിഡ്-19 പരിശോധന നടത്തി. ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 3,52,92,220 എത്തിയിരിക്കുകയാണ്‌.


ദേശീയതലത്തിൽ ലാബ് ശൃംഖല വിപുലീകരിച്ചു കൊണ്ടുള്ള പരിശോധനാതന്ത്രം ഉറപ്പാക്കിയിട്ടുണ്ട്‌. സർക്കാർ മേഖലയിലെ 983 ലാബുകളും, 532 സ്വകാര്യ ലാബുകളും അടക്കം, 1515 ലാബുകൾ വഴി ജനങ്ങൾക്ക് ആവശ്യമായ പരിശോധന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.


കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 



(Release ID: 1648068) Visitor Counter : 115