ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഒറ്റ ദിവസത്തെ കോവിഡ് രോഗമുക്‌തി നിരക്കിൽ മറ്റൊരു റെക്കോർഡിലെത്തി ഇന്ത്യ
Posted On:
21 AUG 2020 12:37PM by PIB Thiruvananthpuram
ഒറ്റ ദിവസത്തെ കോവിഡ് രോഗമുക്‌തി നിരക്കിൽ രാജ്യം പുതിയ റെക്കോര്‍ഡില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,282 പേർ സുഖം പ്രാപിച്ചു. കൂടുതൽ രോഗികൾ സുഖം പ്രാപിക്കുകയും ആശുപത്രികളിൽ നിന്നും ഹോം ഐസൊലേഷനിൽ നിന്നും മുക്‌തരാവുകയും ചെയ്‌തു. മൊത്തം രോഗമുക്‌തരുടെ എണ്ണം ഇന്ന് 21.5 ലക്ഷം കടന്നു (21,58,946). സുഖം പ്രാപിച്ചവരും കോവിഡ് രോഗികളും തമ്മിലുള്ള അന്തരം ഇന്ന് കൂടുതൽ വർദ്ധിച്ച് 14,66,918 ആയി.
ഇന്ത്യയുടെ രോഗമുക്‌തി നിരക്ക് ഇന്ന് 74% (74.28%) ആയി ഉയർന്നു.രോഗമുക്‌തി നിരക്ക് 50% ത്തിൽ കൂടുതൽ റിപ്പോർട്ടുചെയ്യുന്ന 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രോഗമുക്‌തിനിരക്ക് വർധിപ്പിക്കുകയാണ്.
നിലവിലെ രോഗികൾ (6,92,028) രാജ്യത്തിന്റെ യഥാർത്ഥ ചിത്രം വ്യക്‌തമാക്കുന്നു. ഇന്നത്തെ രോഗികൾ ആകെ പോസിറ്റീവ് കേസുകളുടെ 23.82% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.
ഇന്ത്യയുടെ മരണനിരക്ക് (സിഎഫ്ആർ) ആഗോളശരാശരിയിലും താഴെയാണ്. ഇത് തുടർച്ചയായി കുറഞ്ഞു കൊണ്ടിരിക്കുന്നു. നിലവിലെ മരണനിരക്ക് 1.89% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,05,985 സാമ്പിളുകൾ പരിശോധിച്ചു. ആകെ ടെസ്‌റ്റുകളുടെ എണ്ണം 3,3,467,237 ആയി. രാജ്യത്തെ പരിശോധന ലാബ് സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ രാജ്യത്ത് 1504 ലാബുകൾ ഉണ്ട്. സർക്കാർ മേഖലയിലെ 978 എണ്ണവും 526 സ്വകാര്യ ലാബുകളും.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1647652)
Visitor Counter : 209
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu