PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 20.08.2020
Posted On:
20 AUG 2020 6:25PM by PIB Thiruvananthpuram
ഇതുവരെ:
രാജ്യത്തെ കോവിഡ് രോഗമുക്തരുടെ ആകെ എണ്ണം 21 ലക്ഷത്തോടടുക്കുന്നു
രോഗമുക്തി നിരക്ക് ഉയര്‍ന്ന് 74 ശതമാനത്തിലേയ്ക്ക്;
സുഖംപ്രാപിച്ചവര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3 മടങ്ങ് കൂടുതല്‍
ഒറ്റ ദിവസം 9 ലക്ഷത്തിലധികം പരിശോധനകള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ
ദശലക്ഷത്തിലെ പരിശോധന (ടിപിഎം) വര്‍ധിക്കുന്നു; ഇന്ന് 23668
നിലവില്‍ 1.89 ശതമാനമാണ് മരണനിരക്ക്
കോവിഡ് കാലയളവില്‍ 60.7 ലക്ഷം പുതിയ ഗുണഭോക്താക്കളെ സംസ്ഥാനങ്ങള്‍ എന്‍എഫ്എസ്എയ്ക്ക് കീഴില്‍ ചേര്‍ത്തു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
ഒറ്റ ദിവസം 9 ലക്ഷത്തിലധികം പരിശോധനകള്‍ എന്ന റക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ; ദശലക്ഷത്തിലെ പരിശോധന (ടിപിഎം) വര്‍ധിക്കുന്നു: തുടര്‍ച്ചയായി വര്‍ധിക്കുന്ന പ്രതിദിന പരിശോധനയില്‍ ഇന്ത്യ ഇന്ന് മറ്റൊരു നേട്ടത്തില്‍. ഒരു ദിവസം ആദ്യമായി 9 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ എന്ന നേട്ടമാണ് രാജ്യത്തിനു സ്വന്തമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 9,18,470 കോവിഡ് -19 ടെസ്റ്റുകളാണ്. പ്രതിദിനം 10 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647235
രാജ്യത്തെ കോവിഡ് രോഗമുക്തരുടെ ആകെ എണ്ണം 21 ലക്ഷത്തോടടുക്കുന്നു: രോഗമുക്തി നിരക്ക് ഉയര്‍ന്ന് 74 ശതമാനത്തിലേയ്ക്ക്: രോഗമുക്തരുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മുക്തരുടെ എണ്ണം 21 ലക്ഷത്തോട് അടുക്കുന്നു. ഊര്‍ജ്ജിത പരിശോധനയും സമഗ്ര നിരീക്ഷണവും കാര്യക്ഷമമായ ചികിത്സയും 20,96,664 പേര്‍ക്കാണ് രോഗമുക്തി സാധ്യമാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സയാണ് രോഗമുക്തരുടെ എണ്ണം കൂടാന്‍ കാരണമായത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647264
ഇസിഎൽജിഎസ് പദ്ധതിയിൻ കീഴിൽ ഒരു ലക്ഷം കോടിയിലധികം രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തു: കേന്ദ്ര ഗവൺമെന്റ് പിന്തുണയോടെയുള്ള അടിയന്തര വായ്പ പദ്ധതിയായ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം വഴി രാജ്യത്തെ പൊതു -സ്വകാര്യ ബാങ്കുകൾ 2020 ഓഗസ്റ്റ് 18 വരെ 1.5 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647210
കാർഷികമേഖലയിലെ പ്രത്യേക പുനരുജ്ജീവന നടപടികളുടെ ഭാഗമായി 1, 02,065 കോടി രൂപ വരെ വായ്പ സഹായം ലഭ്യമാക്കിക്കൊണ്ട് 1.22 കോടി കിസാൻ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ചു: കോവിഡ് 19 പ്രതിസന്ധിയിൽ നിന്നും കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് ഇളവുകളോട് കൂടിയ വായ്പ നൽകുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647213
ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും വ്യവസായ മേഖലയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
കൂടുതല്‍ വിവരങ്ങള്‍ക്ക് : : https://pib.gov.in/PressReleseDetail.aspx?PRID=1647230
ഔഷധമേഖലയില്‍ ആഭ്യന്തരശേഷി വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു: കേന്ദ്രമന്ത്രി ശ്രീ സദാനന്ദ ഗൗഡ: രാജ്യത്തെ ഔഷധമേഖലയുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര രാസവസ്തു- രാസവളം വകുപ്പ് മന്ത്രി ശ്രീ ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647248
സുപ്രധാന മേഖലകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രീ രാജ്‌നാഥ് സിങ്ങ് നാവിക കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1646978
കോവിഡ് കാലയളവില്‍ 60.7 ലക്ഷം പുതിയ ഗുണഭോക്താക്കളെ സംസ്ഥാനങ്ങള്‍ എന്‍എഫ്എസ്എയ്ക്ക് കീഴില്‍ ചേര്‍ത്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647129
വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വെര്‍ച്വലായി പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647036
ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്റെ ഏഴാം ആഴ്ചയില്‍ 16,768 കോടി രൂപ ചെലവഴിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1647306
***
(Release ID: 1647383)
Visitor Counter : 191
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu