ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ കോവിഡ് രോഗമുക്തരുടെ ആകെ എണ്ണം 21 ലക്ഷത്തോടടുക്കുന്നു


രോഗമുക്തി നിരക്ക് ഉയര്‍ന്ന് 74 ശതമാനത്തിലേയ്ക്ക്

സുഖംപ്രാപിച്ചവര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3 മടങ്ങ് കൂടുതല്‍

Posted On: 20 AUG 2020 3:01PM by PIB Thiruvananthpuram

 

രോഗമുക്തരുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മുക്തരുടെ എണ്ണം 21 ലക്ഷത്തോട് അടുക്കുന്നു. ഊര്‍ജ്ജിത പരിശോധനയും സമഗ്ര നിരീക്ഷണവും കാര്യക്ഷമമായ ചികിത്സയും 20,96,664 പേര്‍ക്കാണ് രോഗമുക്തി സാധ്യമാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സയാണ് രോഗമുക്തരുടെ എണ്ണം കൂടാന്‍ കാരണമായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,794 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ കോവിഡ് -19 മുക്തിനിരക്ക്  ഏകദേശം 74 ശതമാനത്തില്‍ (73.91%) എത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.

ചികിത്സയിലുള്ളവരേക്കാള്‍ 14 ലക്ഷത്തിലധികമാണ് (14,10,269) രോഗമുക്തര്‍. 6,86,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 24.19% മാത്രമാണിപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്തെ മരണനിരക്ക് ആഗോള ശരാശരിയേക്കാള്‍ കുറവാണ്. ഇതു തുടര്‍ച്ചയായി കുറയുന്നുമുണ്ട്. നിലവില്‍ 1.89 ശതമാനമാണ് മരണനിരക്ക്. വെന്റിലേറ്റര്‍ പിന്തുണയോടെ ചികിത്സയിലുള്ളവരുടെ എണ്ണവും വളരെ കുറവാണ്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***


(Release ID: 1647357) Visitor Counter : 175