ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
തുടര്‍ച്ചയായി രണ്ടാം ദിവസവും എട്ട് ലക്ഷത്തിലധികം പ്രതിദിന പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ
Posted On:
19 AUG 2020 4:33PM by PIB Thiruvananthpuram
തുടര്‍ച്ചയായി രണ്ടാം ദിവസവും എട്ട് ലക്ഷത്തിലധികം പ്രതിദിന പരിശോധനകള്‍ രാജ്യത്ത് നടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,01,518 സാംപിളുകളാണ് പരിശോധിച്ചത്.
നാളിതു വരെയുള്ള പരിശോധനകളുടെ എണ്ണം 3,17,42,782 ആയി. ദശലക്ഷത്തിലെ പരിശോധനയും 23,002 ആയി വര്‍ദ്ധിച്ചു.
2020 ജനുവരിയില്‍ ഒരു ലാബ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 1486 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്. ഇതില്‍ 975 എണ്ണം ഗവണ്‍മെന്റ് മേഖലയിലും 511 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
**
(Release ID: 1646983)
Visitor Counter : 232