ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് രോഗ മുക്തരുടെ  എണ്ണത്തിൽ ഇന്ത്യ പുതിയ ഉയരത്തിൽ: രോഗ മുക്തരായവരുടെ  എണ്ണം  രണ്ട് ദശലക്ഷം പിന്നിട്ടു

Posted On: 19 AUG 2020 11:24AM by PIB Thiruvananthpuram

കോവിഡ്  പരിശോധനകളുടെ ആകെ എണ്ണം മൂന്ന് കോടി കഴിഞ്ഞുവെന്ന നേട്ടത്തിന് പിന്നാലെ രോഗമുക്തരുടെ എണ്ണത്തിലും ഇന്ത്യ പുതിയ ഉയരത്തിൽ എത്തി. രോഗ മുക്തരായവരുടെ ആകെ എണ്ണം ഇന്ന്  രണ്ട് ദശലക്ഷം പിന്നിട്ടു.(20,37,870)

ഇതോടൊപ്പം പ്രതിദിന രോഗമുക്തി നിരക്കിലും റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 60,091 പേരാണ് രോഗമുക്തി നേടിയത്.  രോഗമുക്തി നിരക്ക് 73% പിന്നിട്ടു.(73.64%). ഇതേതുടർന്ന് ഇന്ന്  മരണ നിരക്കിലും കുറവ് രേഖപ്പെടുത്തി, 1.91 ശതമാനമായി.

 രോഗമുക്തി നിരക്കിലെ വർദ്ധനയോടെ  നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നുണ്ട്.ആകെ രോഗം  സ്ഥിരീകരിച്ചവരുടെ നാലിൽ ഒന്ന്  ശതമാനത്തിൽ താഴെ (24.45%) മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തരുടെ  എണ്ണത്തിലെ  വർധനയും മരണ നിരക്കിലെ  കുറവും  ഇന്ത്യയുടെ  കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമാണെന്ന് തെളിയിക്കുന്നു.  ഇത് വരെ 13, 61, 356 പേരാണ് രോഗ മുക്തരായത്. നിലവിൽ ചികിത്സയിൽ ഉള്ളത് 6, 76, 514 പേരാണ്.

കോഡിഡ് രോഗചികിത്സയ്ക്കായി 1667 പ്രത്യേക കോവിഡ് ആശുപത്രികളും 3455 പ്രത്യേക കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 11,597 പ്രത്യേക കോവിഡ് കേന്ദ്രങ്ങളുമാണ് രാജ്യത്തുള്ളത്. ഇവയില്‍ 15,45,206 ഐസൊലേഷന്‍ കിടക്കകളും 2,03,959 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 53,040 ഐസിയു കിടക്കുകളുമുണ്ട്. 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA


കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf


**(Release ID: 1646914) Visitor Counter : 10