ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
3 കോടിയിലധികം പരിശോധനകൾ നടത്തി കോവിഡ് പരിശോധനയിൽ ഇന്ത്യ പുതിയ ഉയരത്തിലേക്ക്
Posted On:
17 AUG 2020 2:46PM by PIB Thiruvananthpuram
മൂന്ന് കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തി രാജ്യം പുതിയ ഉയരത്തിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 7, 31, 697 പരിശോധനകൾ നടത്തി. പ്രതിദിനം, 10 ലക്ഷം പരിശോധനകൾ എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. നിലവിൽ ദശലക്ഷം പേരിലെ പരിശോധന 21, 769 ആയി വർദ്ധിച്ചു.
ആകെ പരിശോധനകളുടെ എണ്ണം 2020 ജൂലൈ 14ന് 1.2 കോടി ആയിരുന്നത്, 2020 ആഗസ്റ്റ് 16 ആയപ്പോഴേക്കും 3 കോടിയായി വർധിച്ചു. അതേസമയം പോസിറ്റിവിറ്റി നിരക്ക് ഇതേകാലയളവിൽ 7.5 % നിന്ന് 8.81%വർധിച്ചു.
രാജ്യത്ത് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുകയാണ്. ഈ വർഷം ജനുവരിയിൽ പൂനയിൽ ഒരു കോവിഡ് പരിശോധന കേന്ദ്രം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന്, ഗവൺമെന്റ് മേഖലയിലെ 969 ഉം സ്വകാര്യമേഖലയിലെ 501ഉം ഉൾപ്പെടെ 1470 പരിശോധനാ കേന്ദ്രങ്ങൾ ആണുള്ളത്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
****
(Release ID: 1646460)
Visitor Counter : 264