ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ പ്രതിദിന കോവിഡ് രോഗ മുക്തരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധന

Posted On: 17 AUG 2020 1:46PM by PIB Thiruvananthpuram

രാജ്യത്തെ പ്രതിദിന കോവിഡ് രോഗ മുക്തരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധന കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. 57,584 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 72% കടന്നു.

 

രാജ്യത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ് -19,19,842. രോഗമുക്തി നേടുന്നവരുടെ എണ്ണവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം തുടർച്ചയായി വർദ്ധിക്കുകയാണ്. ഇന്ന്, ഇത് 12,42,942 ആണ്.

 

നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം (6,76,900) ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 25.57 ശതമാനമാണ്. മരണനിരക്ക് പിന്നെയും കുറഞ്ഞു 1.92 ശതമാനമായി.

 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 

***


(Release ID: 1646441)