ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഒരു ദിവസം 8.3 ലക്ഷം പരിശോധനകളെന്ന റെക്കാര്‍ഡ് നേട്ടത്തില്‍ ഇന്ത്യ
Posted On:
13 AUG 2020 6:13PM by PIB Thiruvananthpuram
ഇന്ത്യയുടെ പ്രതിദിന കോവിഡ്19 പരിശോധന എട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 8,30,391 കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി. ശരാശരി പ്രതിദിന പരിശോധന ജൂലൈ ആദ്യ വാരം 2.3 ലക്ഷമായിരുന്നത് ഈ ആഴ്ച 6.3 ലക്ഷമായി വര്‍ദ്ധിച്ചു.
ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2,68,45,688 ആയി. ദശലക്ഷത്തിലെ പരിശോധന 19453 ആയി വര്‍ദ്ധിച്ചു.
2020 ജനുവരിയില്‍ ഒരു ലാബ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കോവിഡ് പരിശോധനയ്ക്കായി ഉള്ളത് 1433 ലാബുകളാണ്. ഇവയില്‍ 947 എണ്ണം ഗവണ്‍മെന്റ് മേഖലയിലും 486 എണ്ണം സ്വകാര്യ മേഖലയിലുമാണ്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
****
(Release ID: 1645550)
Visitor Counter : 197