ജൽ ശക്തി മന്ത്രാലയം
                
                
                
                
                
                
                    
                    
                        കേന്ദ്ര ജൽ ശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത് സ്വച്ഛ് ഭാരത് മിഷൻ അക്കാദമി ഉദ്ഘാടനം ചെയ്തു
                    
                    
                        
                    
                
                
                    Posted On:
                11 AUG 2020 2:13PM by PIB Thiruvananthpuram
                
                
                
                
                
                
                കേന്ദ്ര ജൽ ശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത് ന്യൂഡൽഹിയിൽ സ്വച്ഛ് ഭാരത് മിഷൻ അക്കാദമി ഇന്ന് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചത്തെ ശുചിത്വ ശീല പ്രചാരണ പരിപാടിയായ 'ഗന്ധകി  മുക്ത്  ഭാരത് ' പദ്ധതിയുമായി ബന്ധപ്പെട്ടാണ് അക്കാദമി പ്രവർത്തനം ആരംഭിച്ചത്. ശുചിത്വ ഭാരത് മിഷൻ അക്കാദമിയുടെ ടോൾ ഫ്രീ നമ്പറിലേക്ക് ഡയൽ ചെയ്തു കൊണ്ട്  അക്കാദമിയുടെ സ്വാഗത സന്ദേശം ശ്രവിച്ചു  കൊണ്ടാണ് ശ്രീ ശെഖാവത്   ഉദ്ഘാടനം നിർവഹിച്ചത്.
സ്വച്ഛ  ഭാരത് ദൗത്യത്തിന്റെ(ഗ്രാമീണ്‍) രണ്ടാംഘട്ട ലക്ഷ്യങ്ങള്‍ സ്വന്തമാക്കുന്നതിന്, ഓ ഡി എഫ് പ്ലസിനെ കുറിച്ചുള്ള അക്കാദമിയുടെ  ഐ  വി  ആർ  അധിഷ്ഠിത സൗജന്യ മൊബൈൽ ഓൺലൈൻ പഠന കോഴ്സുകൾ സഹായിക്കും. ശുചിത്വഭാരത ദൗത്യം  പങ്കാളികളായ സ്വച്ഛാഗ്രഹികള്‍ , മറ്റ് ഫീൽഡ് തല പ്രവർത്തകർ എന്നിവരുടെ വിഭവശേഷി വർധിപ്പിക്കുന്നതിന്  ഈ മൊബൈൽ ഫോൺ അധിഷ്ഠിത കോഴ്സ് പ്രയോജനമാകും.
 രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ജില്ലകളെയും സംസ്ഥാനങ്ങളെയും വെളിയിട വിസർജന രഹിതം (ഓ ഡി എഫ് ) ആക്കി 2019 ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ചുകൊണ്ട് ചരിത്ര നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. ഈ അസാധാരണ വിജയത്തിന്റെ തുടർച്ചയായാണ് പദ്ധതിയുടെ രണ്ടാംഘട്ടം ഈ വർഷം ആദ്യം പ്രഖ്യാപിച്ചത്. ഇത് ഓ  ഡി  എഫ് സുസ്ഥിരതയ്‌ക്കൊപ്പം  ഖര ദ്രവ മാലിന്യ  സംസ്കരണവും ലക്ഷ്യം  വെയ്ക്കുന്നു.
 ഗുണമേന്മയുള്ളതും  മികച്ച ഉള്ളടക്കത്തോട്  കൂടിയതുമായ   പരിശീലന കോഴ്സ്  ആണ് ഈ  ഫോൺ അധിഷ്ഠിത അക്കാദമി ലഭ്യമാക്കുന്നത്.  ഒരു സാധാരണ മൊബൈൽ ഫോണിലൂടെ കോഴ്സ്  കേൾക്കാനാകും. ഓ ഡി  എഫ് - എസ് ,  ഖര ദ്രവ മാലിന്യ സംസ്കരണം എന്നിവയിൽ, വിവിധ വിഷയങ്ങളിൽ 60 മിനിറ്റ് ദൈർഘ്യമുള്ള മോഡ്യൂൾ ആണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ  നാല് അധ്യായങ്ങൾ ആണുള്ളത്. ഓരോ അധ്യായത്തിന്റെയും  അവസാനം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. കോഴ്സ് വിജയിക്കുന്നതിന് 50% ചോദ്യങ്ങൾക്കെങ്കിലും  ശരിയായ ഉത്തരം നൽകണം.
നിലവിൽ സ്വച്ഛ് ഭാരത് അക്കാദമിയുടെ ഉള്ളടക്കം ഹിന്ദിയിലാണ്.ഇതിനായി  1 8 0 0  1 8 0 0  4 0 4 എന്ന ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് മുഴുവൻ ഉള്ളടക്കവും ശ്രവിക്കാവുന്നതാണ്.
****
 
                
                
                
                
                
                (Release ID: 1645082)
                Visitor Counter : 353
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu